മാഹി മേഖല ശാസ്ത്രമേളയ്ക്ക് പള്ളൂരിൽ നാളെ തുടക്കമാവും 31 ന് സമാപിക്കും
മാഹി മേഖലാ തല ത്രിദിന ശാസ്ത്രമേളയ്ക്ക് നാളെ പള്ളൂരിൽ തുടക്കമാവും. പള്ളൂർ വിഎൻ പുരുഷോത്തമൻ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന മേളയുടെ ഉദ്ഘാടനം അഡ്വ.ടി.അശോക് കുമാർ എം.എൽ.എ നിർവ്വഹിക്കും. റീജ്യണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ ഐ.എ.എസ് അധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ മേലദ്ധ്യക്ഷ എം.എം.തനൂജ, സമഗ്ര ശിക്ഷ എ.ഡി.പി.സി പി.ഷിജു, സ്കൂൾ പ്രിൻസിപ്പൽ ആർ.ഗായത്രി സംസാരിക്കും. മാഹി മേഖലയിലെ സർക്കാർ സ്വകാര്യ വിദ്യാലയങ്ങളിൽ നിന്നായി നൂറ്റി എൺപതോളം വിദ്യാർത്ഥികളും ആറോളം അധ്യാപക മത്സരാർത്ഥികളും ശാസ്ത്രമേളയിൽ പങ്കെടുക്കും. മൂന്നു ദിവസം നീണ്ടു നിൽക്കുന്ന മേള ഒക്ടോബർ 31 സമാപിക്കും. മേഖലയിൽ നിന്ന് വിജയികളായവർക്ക് പുതുച്ചേരി നടക്കുന്ന സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കുവാൻ അവസരം ലഭിക്കും.