ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി കാണാതായ സംഭവത്തിൽ SIT രൂപീകരിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും കൂടുതൽ മേഖലകളിൽ തിരച്ചിൽ നടത്തി കുട്ടിയെ കണ്ടെത്തണമെന്നും പിടിഎ യോഗം ആവശ്യപ്പെട്ടു
പെരിങ്ങത്തൂർ പുളിയനമ്പ്രം സ്വദേശിയായ രാമവിലാസം ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിയായ ശിവസൂര്യയെ കാണാതായിട്ട്
5 ദിവസം പിന്നിട്ടുകയാണ് ,
പോലീസ് അന്വോഷിക്കുന്നുണ്ടെങ്കിലും ഇതുവരെ കുട്ടിയെ കണ്ടെത്താൻ സാധിച്ചില്ല
നൂതന സംവിധാനവും, സമഗ്ര അന്വോഷണ രീതിയും നിലനിൽക്കുന്ന പുതിയ കാലത്ത്
കുട്ടിയെ കണ്ടെത്താൻ സാധിക്കാത്തത് ദൗർഭാഗ്യകരമാണ് , SIT രൂപീകരിച്ച്
ഉന്നത ഉദ്രോഗസ്ഥർ ഇടപെട്ട് അന്വേഷണം ത്വരിതപ്പെടുത്തണമെന്നും, സമഗ്ര അന്വോഷണം നടത്തി കുട്ടിയെ അടിയന്തിരമായും കണ്ടെത്തണമെന്നും സ്കൂൾ പി.ടി.എ ആവശ്യപ്പെടുന്നു
ആഗസ്ത് 11 ന് കുട്ടിയുടെ പിതാവ് കണ്ണൂർ SP ക്ക് പരാതി നൽകിയിരുന്നു
തുടർ നടപടികൾ ഒന്നും ഇല്ലാത്ത സാഹചര്യത്തിൽ സംസ്ഥാന ഗവൺമെന്റും, ആഭ്യന്തര വകുപ്പ് ഇടപെടണമെന്നുംഅഭ്യർത്ഥിക്കുന്നു.
PTA യോഗത്തിൽ പ്രസിഡന്റ് എൻ. അനൂപ് , പ്രിൻസിപ്പാൾ പ്രശാന്ത്, പ്രാധാനാധ്യാപിക സ്മിത, ഡെ: എച്ച് എം ഉദയകുമാർ , മദർ പി.ടി.എ പ്രസിഡന്റ് ഹാജിറ , ജയതിലകൻ മാസ്റ്റർ, കെ.ടി.കെ പ്രദീപൻ ,
പി.കെ വിനീഷ്, ഷീബ, ശരണ്യ, വിനോദ് കുമാർ , രജീഷ് മാസ്റ്റർ, അഷിത ടീച്ചർ എന്നിവർ പങ്കെടുത്തു.
കൂടാതെ കാണാതായ കുട്ടിയുടെ വീട്ടിൽ ചൊക്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.അനുപ് , വികസന സ്റ്റാറ്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ പി.ജയചന്ദ്രൻ , പി.ടി.എ വൈസ്: പ്രസിഡന്റ് പി.കെ വിനീഷ് എന്നിവർ സന്ദർശിച്ചു.