സൗജന്യ ആയൂർവേദ മെഡിക്കൽ ക്യാമ്പ് 19 ന് ന്യൂ മാഹിയിൽ
ചാലക്കര രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജും ന്യൂ മാഹി പബ്ലിക് വെൽഫെയർ കോ - ഓപ്പറേറ്റീവ് സൊസൈറ്റിയുടെയും
സംയുക്താഭിമുഖ്യത്തിൽ
സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും
സപ്‌തംബർ 19 രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 11.30 വരെ
ന്യൂമാഹി ഗ്രാമ പഞ്ചായത്തിനു മുൻവശത്തുള്ള ജനസേവന കേന്ദ്രത്തിൽ വെച്ച് നടക്കും.
മെഡിക്കൽ ക്യാമ്പിൽ എത്തുന്ന മുഴുവൻ രോഗികൾക്കും സൗജന്യ മരുന്ന് വിതരണവും ഉണ്ടായിരിക്കുന്നതാണ്.
മെഡിക്കൽ ക്യാമ്പ് സൊസൈറ്റി പ്രസിഡണ്ട് അഡ്വ. അരുൺ സി ജി ഉദ്ഘാടനം ചെയ്യും. ആയുർവേദ മെഡിക്കൽ കോളേജ് പ്രൊഫസർ ഡോ: ജലാലുദ്ദീൻ ബോധവൽക്കരണ ക്ലാസ് നയിക്കും. താൽപര്യമുള്ളവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യാൻ ഈ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:
സജീഷ് എൻ. കെ : 9846 781 019, അക്ഷയ് വി.വി : 8137 864 333 , രേഷ്‌മ എ സി : 9400 421 445, രമ്യാ ചന്ദ്രൻ: 9778 147 935
ശ്രീജിത്ത് യു.കെ : 9846 195 781, പ്രിയേഷ് ടി.പി : 9746 519 801 ക്യാമ്പിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് സൗജന്യ മരുന്ന് വിതരണവും ഉണ്ടായിരിക്കുന്നതാണ്.
അഡ്വ.സി.ജി. അരുൺ ,ഡോ: ജലാലുദീൻ .എ.സി രേഷ്മ, എൻ.കെ. സജീഷ്, ടി.എച് . സാജിത്ത്, എസ്. ശ്രീഷാദ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.