മാഹിയിലെ പഴയ PRTC ബസ്സുകൾ മാറ്റണം; പുതിയ സർവീസുകൾ വേണം മുഖ്യമന്ത്രിക്ക് ബിജെപി നിവേദനം നൽകി

മാഹിയിലെ പഴയ PRTC ബസ്സുകൾ മാറ്റണം; പുതിയ സർവീസുകൾ വേണം മുഖ്യമന്ത്രിക്ക് ബിജെപി നിവേദനം നൽകി

മാഹി: കാലപ്പഴക്കം ചെന്ന PRTC ബസ്സുകൾ അടിയന്തരമായി മാറ്റി പുതിയ ബസ്സുകൾ അനുവദിക്കണമെന്നും മാഹിയിലെ യാത്രാക്ലേശം പരിഹരിക്കാൻ സർവീസുകൾ വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി മാഹി മണ്ഡലം കമ്മിറ്റി പുതുച്ചേരി മുഖ്യമന്ത്രി എൻ. രംഗസാമിക്ക് നിവേദനം നൽകി.
നിലവിലുള്ള പഴയ ബസ്സുകൾ നിരന്തരം തകരാറിലാകുന്നതും സീറ്റുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ മോശമായതും യാത്രക്കാർക്ക് ദുരിതമാകുന്നതായി നിവേദനത്തിൽ ചൂണ്ടിക്കാട്ടി. യാത്രക്കാരുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കാൻ പഴയ ബസ്സുകൾക്ക് പകരം പുതിയ ബസ്സുകൾ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.
മാഹിയിൽനിന്ന് വിവിധ പ്രദേശങ്ങളിലേക്ക് പുതിയ PRTC സർവീസുകൾ ആരംഭിക്കുന്നതിനൊപ്പം നിലവിലുള്ള സർവീസുകളുടെ എണ്ണം വർധിപ്പിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് പ്രബീഷ് കുമാർ, സംസ്ഥാന ഐ.ടി. കോ-കൺവീനർ റെജീഷ് കുട്ടാമ്പള്ളി, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ത്രിജേഷ് കെ.എം., മഗിനേഷ് മഠത്തിൽ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം സമർപ്പിച്ചത്.
പഴയ ബസ്സുകൾ മാറ്റി പുതിയ ബസ്സുകൾ അനുവദിക്കുന്നതടക്കമുള്ള ആവശ്യങ്ങളിൽ അടിയന്തര നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി ബിജെപി നേതാക്കൾ അറിയിച്ചു.