സാഹിത്യതീരം 18 ന്
ശ്രീകണ്ഠപുരം:
പ്രതിമാസ പുഴയോര പുസ്തക ചർച്ചയായ സാഹിത്യതീരം ( 60 )
ഒക്ടോബർ 18 ഞായർ ഉച്ചക്ക് 2-30 ന് ശ്രീകണ്ഠപുരം മുത്തപ്പൻ ക്ഷേത്ര പരിസരത്ത്
നടക്കും. ടി.പി നിഷയുടെ കവിതാ സമാഹാരം അശാന്തിയുടെ ന്യത്തശാല
യാണ് ചർച്ച ചെയ്യുക.. എഴുത്തുകാരൻ
എ.പത്മനാഭൻ ഉദ്ഘാടനം ചെയ്യും. ഷിനോജ് കെ ആചാരി അധ്യക്ഷനാവും.
ഡോ: പി വി സ്വപ്നമോൾ അവതരണം നടത്തും. ഡോ. കെ.വി ഫിലോമിന മുഖ്യാതിഥിയാവും.
ചടങ്ങിൽ മുഹ്സിന മുസാൻ്റെ കവിതാ സമാഹാരം നീല നീരിൻ്റെ മടിയിൽ പ്രകാശനം എ പത്മനാഭൻ നിർവഹിക്കു o സി.പി ചെങ്ങളായി ഏറ്റുവാങ്ങും. അയനത്ത് മുകുന്ദൻ പുസ്തക പരിചയം നടത്തും.
നിയമ ബിരുദം നേടിയ അനിൽ വർഗിസിനെ ആദരിക്കും.
സിനി പ്രദിഷ് ആമുഖഭാഷണവും ടി ഗംഗാധരൻ മാസ്റ്റർ സ്വാഗതം പറയും.