ന്യൂമാഹി ഗ്രാമപഞ്ചായത്ത് മിഴിവ് 2026 : ന്യൂമാഹിയിൽ വനിതാകലാമേള നടത്തി

ന്യൂമാഹി ഗ്രാമപഞ്ചായത്ത് മിഴിവ് 2026 : ന്യൂമാഹിയിൽ വനിതാകലാമേള നടത്തി

ന്യൂമാഹി ഗ്രാമപഞ്ചായത്ത് മിഴിവ് 2026- വനിതാകലാമേള
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി. ശബ്ന ഉദ്ഘാടനം ചെയ്യുന്നു

ന്യൂമാഹി: ന്യൂമാഹി ഗ്രാമപഞ്ചായത്ത് മിഴിവ് 2026 എന്ന പേരിൽ വനിതാകലാമേള നടത്തി. കുടുംബശ്രീ യൂണിറ്റുകളിൽ നിന്നുള്ള നൂറ് കണക്കിന് വനിതകൾ വിവിധ കലാ മത്സരങ്ങളിൽ പങ്കെടുത്തു. അഴീക്കൽ ഫിഷ് ലാൻ്റിങ്ങ് സെൻ്ററിൽ ഒരുക്കിയ വേദിയിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി. ശബ്ന ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.വി. ശ്രീഷ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.കെ. സെയ്തു, ജില്ലാ പഞ്ചായത്ത് അംഗം പി.പ്രസന്ന, ബോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ.റീജ, ന്യൂ മാഹി സി.ഡി.എസ്. ഉപസമിതി കൺവീനർ പി.കെ.പ്രേമ, പഞ്ചായത്ത് അംഗങ്ങളായ ശർമിള അഫ്സർ, പി.കെ.സുനിത, വി.മിനി, കെ.എം.അപർണ്ണ, ഐ.സി.ഡി.എസ്. സൂപ്പർവൈസർ സിന്ധു
ന്യൂ മാഹി ഐ.സി.ഡി.എസ്. അധ്യക്ഷ സി.എച്ച്.പ്രിയ എന്നിവർ പ്രസംഗിച്ചു.
സമാപന സമ്മേളനം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.കെ.സെയ്ത്തു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ശർമ്മിള അഫ്സർ അധ്യക്ഷത വഹിച്ചു.ബി. ജ്യോതി, കെ.എസ്.ശർമിള എന്നിവർ പ്രസംഗിച്ചു.