റോയൽ ഫാൽക്കൻ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഉദ്ഘാടനം ചെയ്തു
പന്തക്കൽ: പന്തക്കലിൽ പ്രവർത്തനമാരംഭിച്ച റോയൽ ഫാൽക്കൻ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ ഉദ്ഘാടനം മാഹി എം.എൽ.എ അഡ്വ. ടി. അശോക് കുമാർ നിർവഹിച്ചു.
ദിസിനയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മുൻ മാഹി എം.എൽ.എ ഡോ. വി. രാമചന്ദ്രൻ മാസ്റ്റർ, ടി.കെ. ഗംഗാധരൻ, റീജേഷ് രാജൻ, ബൈജു എന്നിവർ സംസാരിച്ചു. റിതുൻ സ്വാഗതവും അഭിനന്ദ് രാജ് നന്ദിയും പറഞ്ഞു.
കലാ-കായിക രംഗങ്ങളിൽ യുവജനങ്ങളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങളിലൂടെ നാടിന്റെ പുരോഗതിക്ക് സംഭാവന നൽകുന്നതിനും ക്ലബിന്റെ പ്രവർത്തനങ്ങൾ സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നതായി എം എൽ എ അഭിപ്രായപെട്ടു.
ഉദ്ഘാടനത്തോട് അനുബന്ധിച്ച് തലശ്ശേരി കോപ്പറേറ്റീവ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ രക്‌തദാന കേമ്പ് സംഘടിപ്പിച്ചു.