കോൺഗ്രസ് കരിദിനാചരണവും പ്രകടനവും നടത്തി

കോൺഗ്രസ് കരിദിനാചരണവും പ്രകടനവും നടത്തി
 കണ്ണപുരം : ജനാധിപത്യം അട്ടിമറിക്കുന്നതിനെതിരെയുള്ള പോരാട്ടത്തിൽ രാഹുൽ ഗാന്ധി ഉൾപ്പടെയുള്ളവരെ ഡൽഹിയിൽ അറസ്‌റ്റ് ചെയ്തതിൽ പ്രതിഷേധിച്ചും പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടും കല്യാശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിദിനാചരണവും പ്രതിഷേധപ്രകടനവും നടത്തി. പ്രതിഷേധ യോഗം ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. രാജീവൻ കപ്പച്ചേരി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കൂനത്തറ മോഹനൻ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി കാപ്പാടൻ ശശിധരൻ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റുമാരായ എ.വി സിദ്ധിഖ്, കെ.വി. ഉത്തമൻ, ഷാജി കല്ലേൻ, പി.വി. ധനഞ്ജയൻ, ടി. ദാമോദരൻ, ബ്ലോക്ക് വൈസ് പ്രസിഡൻ്റുമാരായ എം. നാരായണൻ, പി. ബാലറാം , രാജേഷ് പാലങ്ങാട്ട്, ബേബി ആൻ്റണി, ഗ്രേസി ബോണിഫസ് , മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് ലിഷ ലെസ്ലി, ഭാരവാഹികളായ പി.കെ. വത്സലൻ , സി.ടി. അമീറലി, യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് രാഹുൽ പൂങ്കാവ് ,കൃഷ്ണൻ കട്ടക്കുളം, പാറയിൽ രാജൻ , പി. കേളു, ടി. ഡാനിയൽ, ദേവൻ കപ്പച്ചേരി, ഷാജി കാവുങ്കൽ ,ശ്രീധരൻ കല്ല്യാശ്ശേരി, വിജേഷ് മാട്ടൂൽ,കെ. ഗണേശൻ, എം രാജു, സമീർ മടക്കര, പി.ആലി,വി.മണികണ്ഠൻ,എന്നിവർ പ്രസംഗിച്ചു.