മാഹി കോളേജ്: ഏകദിന ശിൽപശാല നടത്തി
പുതുച്ചേരി കാലാവസ്ഥ വ്യതിയാന സെല്ലും മാഹി മഹാത്മാ ഗാന്ധി ഗവ.ആർട്സ് കോളേജ് സസ്യശാസ്ത്ര വകുപ്പും ചേർന്ന് കാലാവസ്ഥ അടിസ്ഥാന വിവര ശേഖരണം, ഗവേഷണവും വിനിമയവും എന്ന വിഷയത്തിൽ ഏകദിന ശിൽപശാല നടത്തി. മാഹി റീജ്യണൽ അഡ്‌മിനിസ്ട്രേറ്റർ അങ്കിത് കുമാർ ഐ എ എസ് ശിൽപശാല ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പാൾ ഡോ: കെ.കെ.ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. സസ്യശാസ്‌ത്ര വിഭാഗം മേധാവി ഡോ:ജി.പ്രദീപ് കുമാർ, ജന്തുശാസ്ത്ര വിഭാഗം മേധാവി ഡോ:കെ.എം ഗോപിനാഥൻ, പുതുച്ചേരി പരിസ്ഥിതി വകുപ്പ് സീനിയർ പ്രോജക്ട് അസോസിയേറ്റ് എസ്.പനീർസെൽവം സംസാരിച്ചു. കാലാവസ്ഥ വ്യതിയാനം, വിവര ശേഖരണം, വിശകലനം തുടങ്ങി വിവിധ വിഷയങ്ങളിൽ പ്രോജക്ട് അസോസിയേറ്റുകളായ ആർ.തേൻമൊഴി, ടി.ബാലാജി, എസ്.ശാന്ത ലക്ഷ്മി എന്നിവർ ക്ലാസ്സുകൾ നയിച്ചു. ആയുർവേദ മെഡിക്കൽ കോളേജ്, നഴ്‌സിംഗ് കോളേജ്, ബി.എഡ് കോളേജുകൾ, സഹകരണ കോളേജുകൾ തുടങ്ങി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.