വൈദ്യുതി വകുപ്പിലെ സ്റ്റോർ കീപ്പറുടെ ആശുപത്രി ഭരണം അവസാനിപ്പിക്കണം: കോൺഗ്രസ്സ്

വൈദ്യുതി വകുപ്പിലെ സ്റ്റോർ കീപ്പറുടെ ആശുപത്രി ഭരണം അവസാനിപ്പിക്കണം: കോൺഗ്രസ്സ്

മാഹി വൈദ്യുതി വകുപ്പിൽ സ്റ്റോർ കീപ്പറായി ജോലി ചെയ്യുന്ന രാജേഷിന്റെ ആശുപത്രി ഭരണം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് കോൺഗ്രസ്സ് പ്രവർത്തകർ മാഹി ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയരക്ടറുടെ ഓഫീസിനു മുന്നിൽ പ്രതിക്ഷേധിച്ചു. വൈദ്യുതി വകുപ്പിന്റെ പള്ളൂർ സബ്ബ് സ്റ്റേഷനിൽ ദിവസവും രാവിലെയെത്തി ഒപ്പിട്ടതിനു ശേഷം ആരോഗ്യവകുപ്പിന്റെ കിഴിലുള്ള മാഹി ഗവ. ജനറൽ ആശുപത്രി, പള്ളൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, മാഹി മദർ തേരെസ നഴ്സിംങ്ങ് കോളേജ് എന്നിവിടങ്ങളിലെത്തി രജേഷ് നടത്തുന്ന ഇൻ ചാർജ്ജ് ഭരണം അവസാനിപ്പിക്കണമെന്ന്  കോൺഗ്രസ്സ് നേതാക്കൾ ആവശ്യപ്പെട്ടു.
കോൺഗ്രസ്സ് പ്രവർത്തകർ ഇന്ന് ഉച്ചയോടെ ഡെപ്യൂട്ടി ഡയരക്ടർ ഡോ. ഇസ്ഹാഖിന്റെ ചേമ്പറിൽ എത്തിയാണ് ആവശ്യം ഉന്നയിച്ചത്. പ്രതിക്ഷേധത്തിന് കോൺഗ്രസ്സ് നേതാക്കളായ
 സത്യൻ കേളോത്ത് ,പിപി വിനോദൻ,കെ പി രെജിലേഷ്,അൻസിൽ അരവിന്ദ്, ശ്യാംജിത്ത് പാറക്കൽ, അജയൻ പൂഴിയിൽ,ശോഭ പിടിസി,ആശാലത,ശ്രീജ ശ്രീനിവാസ് ,ശ്രീജേഷ്.എം.കെ, മുഹമ്മദ് സർഫാസ്, എ പി ഷീജ എന്നിവർ നേതൃത്വം നൽകി