*മാഹിയിൽ കോൺഗ്രസ് സംഘടനാ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ യോഗം ചേർന്നു*

*മാഹിയിൽ കോൺഗ്രസ് സംഘടനാ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ യോഗം ചേർന്നു*

മാഹി: കോൺഗ്രസിന്റെ സംഘടനാ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പാർട്ടിയുടെ പ്രവർത്തനങ്ങൾ സജീവമാക്കുന്നതിനുമായി മാഹി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാഹി കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ യോഗം ചേർന്നു. എഐസിസി ജനറൽ സെക്രട്ടറി സി.ഡി. മെയ്യപ്പൻ യോഗം ഉദ്ഘാടനം ചെയ്തു.

പുതുച്ചേരി പ്രദേശ് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ സ്വാമിനാഥൻ, ആർ. വേൽമുരുകൻ, മേഖലാ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് കെ.പി. രെജിലേഷ്, സംസ്ഥാന യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി എം.കെ. ശ്രീജേഷ്, മാഹി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. മോഹനൻ എന്നിവർ സംസാരിച്ചു.

പി.പി. വിനോദൻ, സത്യൻ കേളോത്ത്, പി.ടി.സി. ശോഭ, പി.പി. ആശാലത, ശ്യാംജിത്ത്, കെ. സുരേഷ്, ജിജേഷ് ചാമേരി തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.