സി.വി.സുലൈമാൻ ഹാജി അനുസ്മരണം നടത്തി*
മയ്യഴിയിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖനും മാധ്യമ പ്രവർത്തകനുമായ സി.വി.സുലൈമാൻ ഹാജിയുടെ ഏഴാം ചരമവാർഷികത്തോടനുബദ്ധിച്ച് അനുസ്മരണവും ഛായ ചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി. മാഹി പ്രസ്സ് ക്ലബ്ബിൽ നടന്ന അനുസ്മരണം മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കെ.വി.ഹരീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സത്യൻ കുനിയിൽ, എൻ.വി.അജയ കുമാർ, പി.കെ.സജീവൻ, ജയന്ത്.ജെ.സി, നിർമ്മൽ മയ്യഴി, അഭിഷ, പ്രഭാത് എന്നിവർ സംസാരിച്ചു.