*റാഗിംഗ് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. *

*റാഗിംഗ് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. *

മാഹി : മാഹി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ദന്തൽ സയൻസ് & ഹോസ്പിറ്റൽ (MINDS) ,മാഹി കോളേജ് ഓഫ് നഴ്സിങ്ങിൻ്റെയും  സംയുക്താഭിമുഖ്യത്തിൽ ആദ്യവർഷ എംഡിഎസ്, ബി ഡി എസ് ,നഴ്സിംഗ് വിദ്യാർത്ഥികൾക്കായി റാഗിംഗ് ബോധവൽക്കരണ പരിപാടി "Say No to Ragging"  എന്ന പേരിൽ    MlNDS കൺവെൻഷൻ സെൻ്ററിൽ  സംഘടിപ്പിച്ചു. പരിപാടിയിൽ മാഹി സർക്കിൾ ഇൻസ്പെക്ടർ പി. എ. അനിൽ കുമാർ , മുതിർന്ന അഭിഭാഷകൻ എ. പി അശോകൻ എന്നിവർ ക്ലാസുകൾ എടുത്ത് സംസാരിച്ചു. MINDS ഡീൻ ആൻഡ് ഡയറക്ടർ ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് സ്റ്റഡീസ്, ഡോക്ടർ അനിൽ മേലത്ത്, മാഹി കോളേജ് ഓഫ് നഴ്സിംഗ് പ്രിൻസിപ്പൽ വി .ഉഷ ഡോക്ടർ ആകാശ് , ഗോപിക നാഥ് തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.