ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണ റാലിയും പൊതുസമ്മേളനവും ഡിസംബർ ഒന്നിന്
മാഹി: കെ.ടി.ജയകൃഷ്ണൻ മാസ്റ്ററുടെ 27-ാം ബലിദാന ദിനാചരണത്തിന്റെ ഭാഗമായി ഡിസംബർ ഒന്നിന് ചൊവ്വാഴ്ച പള്ളൂരിൽ ബഹുജന റാലിയും ഇടയിൽ പീടിക ഗാന്ധി മെമ്മോറിയൽ വായനശാല ഗ്രൗണ്ടിൽ പൊതുസമ്മേളനവും നടക്കും.
ബി ജെ പി, യുവമോർച്ച മാഹി മണ്ഡലം കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ വൈകുന്നേരം 4.30 ന് റാലി ഇരട്ട പിലാക്കുൽ ടൗണിൽ നിന്ന് ആരംഭിക്കും. പള്ളൂർ പോലീസ് സ്റ്റേഷൻ മുത്തപ്പൻ സ്റ്റോപ്പ് വഴി ഇടയിൽ പീടികയിൽ സമാപിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം ബിജെപി പുതുച്ചേരി സംസ്ഥാന പ്രസിഡണ്ട് വി.പി. രാമലിംഗം Ex എം എൽ എ ഉദ്ഘാടനം ചെയ്യും. ബിജെപി മാഹി മണ്ഡലം പ്രസിഡണ്ട് പി പ്രബീഷ്കുമാർ അദ്ധ്യക്ഷത വഹിക്കും. പുതുച്ചേരി ആഭ്യന്തര വകുപ്പ് മന്ത്രി എ. നമ: ശിവായം,
പുതുച്ചേരി നിയമസഭമുൻ സ്പീക്കർ ഏമ്പലം ആർ ശെൽവം മുഖ്യാതികളായി പങ്കെടുക്കും. കേരള സംസ്ഥാന ഐ. ടി. സെൽ കൺവീനർ യുവരാജ് ഗോകുൽ മുഖ്യഭാഷണം നടത്തുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വാർത്താ സമ്മേളനത്തിൽ മണ്ഡലം പ്രസിഡണ്ട് പി പ്രബീഷ്കുമാർ, ജനറൽ സെക്രട്ടറി കെ. എം. ത്രിജേഷ് സംഘടകസമിതി കൺവീനർ സത്യൻ കുനിയിൽ, കോ- കൺവീനർമാരായ കെ ജ്യോതിർമനോജ്, സുധീർ കരുണൻ,ധൻരാജ് പള്ളൂർ എന്നിവർ പങ്കെടുത്തു.