മാഹി മണ്ഡലം മുസ്ലീം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സി വി സുലൈമാൻ ഹാജി അനുസ്മരണം മാഹി സി എച്ച് സെന്ററിൽ വെച്ച്നടന്നു
മയ്യഴി : മാഹി മണ്ഡലം മുസ്ലീം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
മാഹി സി എച്ച് സെന്ററിൽ വെച്ചു നടന്ന സി വി സുലൈമാൻ ഹാജി അനുസ്മരണം കണ്ണൂർ ജില്ല മുസ്ലീം ലീഗ് വൈസ് പ്രസി: അഡ്വ:കെ എ ലത്തീഫ് സാഹിബ് ഉദ്ഘാടനം ചെയ്തു.
പുതുച്ചേരി സംസ്ഥാനത്ത് മുസ്ലീം ലീഗ് കെട്ടിപ്പടുക്കുന്നതിൽ അഹോരാത്രം പ്രയത്നിക്കുകയും
ചന്ദ്രികാ പത്രത്തെ നെഞ്ചോട് ചേർത്തുവെച്ച മഹാ വ്യക്തിത്വത്തിന്നുടമയുമായിരുന്നു സി വി സുലൈമാൻ ഹാജിയെന്ന് കണ്ണൂർ ജില്ല മുസ്ലീം ലീഗ് വൈസ് പ്രസി: അഡ്വ: കെ എ ലത്തീഫ് സാഹിബ് ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു സുലൈമാൻ ഹാജിയുടെ കാഴ്ച്ചപ്പാടും അദ്ദേഹത്തിന്റെ പ്രവർത്തനവും തുടർന്നും കൊണ്ട് പോവാൻ മാഹി മുസ്ലീം ലീഗിന്റെ പ്രവർത്തകർമാരോടും നേതാക്കന്മാരോടും അദ്ദേഹം ആഹ്വാനം ചെയ്തു
ചടങ്ങിൽ പാനൂർ മുൻസിപ്പൽ മുസ്ലീം ലീഗ് പ്രസിഡന്റ് ആവോലം ബഷീർ മുഖ്യ പ്രഭാഷണം നടത്തി
എസ് ടി യു കണ്ണൂർ ജില്ല ജനറൽ സെക്രട്ടറി സാഹിർ പാലക്കൂൽ
മുസ്ലീം ലീഗ് ദേശീയ കൗൺസിൽ അംഗം ടി ഇബ്രാഹിം കുട്ടി ചൊക്ലി
മാഹി സി എച്ച് സെന്റർ പ്രസിഡന്റ് എ വി യൂസുഫ് ഇ കെ മുഹമ്മദലി
കെ അലി ഹാജി കെ പി സിദ്ദീഖ് തുടങ്ങിയവർ ആശംസകളർപ്പിച്ചുകൊണ്ട് സംസാരിച്ചു
ചടങ്ങിൽ എ വി അൻസാർ സ്വാഗതവും സി എ അബൂബക്കർ നന്ദിയും പറഞ്ഞു