രാഷ്ട്രപതി ഇന്ന് ജില്ലയിലെത്തും
കണ്ണൂർ: നാളെ ഏഴിമല നാവിക അക്കാദമിയില്‍ നടക്കുന്ന പാസിംഗ് ഔട്ട് പരേഡില്‍ പങ്കെടുക്കുന്നതിനായി രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്ന് ജില്ലയിലെത്തും.
വൈകിട്ടോടെ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന രാഷ്ട്രപതിയെ കേരള ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂര്‍, ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണ്‍, എംപിമാരായ കെ സുധാകരന്‍, പി സന്തോഷ് കുമാര്‍, സി സദാനന്ദന്‍ മാസ്റ്റര്‍, വി കെ സനോജ് എംഎല്‍എ, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ബി. അശോക്, ഇന്ത്യന്‍ നാവിക അക്കാദമി പ്രിന്‍സിപ്പാള്‍ റിയര്‍ അഡ്മിറല്‍ എസ് എം ഉറൂജ് അത്തര്‍, ഡിഎസ് സി സെന്റര്‍ കമാന്‍ഡന്റ് കേണല്‍ അഭിഷേക് സെന്‍, ജില്ലാ കലക്ടര്‍ പി വിഷ്ണുരാജ്, സിറ്റി പോലിസ് കമ്മീഷണര്‍ ബി വി വിജയ ഭരത് റെഡ്ഡി എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കും.
തുടര്‍ന്ന് ഏഴിമല നാവിക അക്കാദമിയിലേക്ക് തിരിക്കുന്ന രാഷ്ട്രപതി നാളെ രാവിലെ എട്ട് മണിക്ക് നടക്കുന്ന പാസിംഗ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിക്കും. ശേഷം ഉച്ചയോടെ മിസോറാമിലേക്ക് തിരിക്കും.