ജവഹർ ബാൽ മഞ്ച് ഭരണഘടനാ ദിനം ആചരിച്ചു.
കണ്ണൂർ: ജവഹർ ബാൽ മഞ്ച് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭരണഘടനാ ദിനം ആചരിച്ചു. കണ്ണൂർ
തെക്കി ബസാറിൽ നടന്ന പരിപാടി
ദേശീയ കോ-ഓർഡിനേറ്റർ സി.വി.എ ജലീൽ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ഭരണഘടനാ മൂല്യങ്ങൾ പുതു തലമുറയ്ക്ക് പകർന്ന് നൽകി അവരെ മതേതരത്വ - ജനാധിപത്യ ബോധമുള്ള ഉത്തമ പൗരൻമാരാക്കി വളർത്തി എടുക്കുക എന്നതാണ് നമ്മുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.ജില്ലാ ചെയർമാൻ എം.പി.ഉത്തമൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന കോ-ഓർഡിനേറ്റർ അഡ്വ.ലിഷ ദീപക് ഭരണഘടനയുടെ ആമുഖം ചൊല്ലിക്കൊടുത്തു.ജില്ലാ കോ-ഓർഡിനേറ്റർമാരായ ദിനു മൊട്ടമ്മൽ,കെ.കെ.ബീന ടീച്ചർ,ബ്ലോക്ക് ചെയർമാൻ
സനോജ് പലേരി,പി.അനിത,പി.ശ്രീനിത എന്നിവർ സംസാരിച്ചു.