സി.വി സുലൈമാൻ ഹാജിഅനുസ്മരണയോഗവും പ്രാർത്ഥന സദസ്സും വെള്ളിയാഴ്ച മാഹി ശിഹാബ് തങ്ങൾ സൗധത്തിൽ*
മാഹിയിലെ മത- രാഷ്ട്രീയ-സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ പ്രവർത്തന രംഗത്ത് നിറഞ്ഞു നിന്നിരുന്ന മർഹൂം സി.വി. സുലൈമാൻജിയുടെ അനുസ്മരണയോഗവും പ്രാർത്ഥന സദസ്സും 27,ന് വെള്ളിയാഴ്ച മാഹി റീജണൽസ്വതന്ത്ര തൊഴിലാളിയൂണിയന്റെ ആഭിമുഖ്യത്തിൽ പാറക്കൽ ശിഹാബ് തങ്ങൾ സൗധത്തിൽ വെച്ച് വിവിധപരിപാടികളോടെ നടത്തപ്പെടുന്നു.
മുസ്ലിംലീഗിന്റെയും സ്വതന്ത്ര തൊഴിലാളി യൂണിയന്റെയും പഴയകാല നേതാക്കളെ ചടങ്ങിൽവെച്ച്ആദരിക്കുന്നു.
തൊഴിലാളികൾക്കുള്ള യൂണിഫോം വിതരണം നടത്തുന്നു.
മുസ്ലിംലീഗിന്റെയും എസ്.ടി.യുവിന്റെയും നേതാക്കളുംപണ്ഡിതന്മാരും ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുന്നു.