കോഴിക്കോട് തദ്ദേശ സ്വയംഭരണ വകുപ്പിൽ ഭരണഘടനാ ദിനം സമുചിതമായി ആചരിച്ചു:-
കോഴിക്കോട് തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറുടെ ഓഫീസിൽ നടന്ന ഭരണഘടന ദിന ആചരണ പരിപാടിയിൽ അസിസ്റ്റൻറ് ഡയറക്ടർ ടി ഷാഹുൽ ഹമീദ് ഭരണഘടന ആമുഖം ജീവനക്കാർക്ക് വായിച്ചു കൊടുക്കുന്നു
കോഴിക്കോട്: ഇന്ത്യൻ ഭരണഘടന അംഗീകരിച്ചതിന്റെ സ്മരണയ്ക്കായി എല്ലാ വർഷവും നവംബർ 26-ന് ആചരിക്കുന്ന ഭരണഘടനാ ദിനത്തോടനുബന്ധിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് കോഴിക്കോട് ജില്ലാ ജോയിന്റ് ഡയറക്ടറുടെ ഓഫീസിൽ ഭരണഘടനാ ദിനം സമുചിതമായി ആചരിച്ചു. ജനാധിപത്യ ഭരണസംവിധാനത്തിന്റെ അടിസ്ഥാനമൂല്യങ്ങളും മൗലികാവകാശങ്ങളും കടമകളും ഓർമ്മിപ്പിക്കുകയും ഭരണഘടനാ അവബോധം ശക്തിപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
ചടങ്ങിൽ ഭരണഘടനയുടെ ആമുഖം എല്ലാ ജീവനക്കാരും ചേർന്ന് ഉച്ചത്തിൽ വായിച്ചു. തുടർന്ന് ഭരണഘടനയെക്കുറിച്ച് ജീവനക്കാർക്കായി ക്വിസ് മത്സരവും സംഘടിപ്പിച്ചു. അസിസ്റ്റന്റ് ഡയറക്ടർ അനിൽ കുമാർ നൊച്ചിയിൽ അധ്യക്ഷത വഹിച്ചു. ഭരണഘടന ആമുഖ വായനയ്ക്കും ക്വിസ് മത്സരത്തിനും അസിസ്റ്റന്റ് ഡയറക്ടർ ടി. ഷാഹുൽ ഹമീദ് നേതൃത്വം നൽകി. സീനിയർ സൂപ്രണ്ട് ഗിരീഷ് കുമാർ, അസിസ്റ്റന്റ് ഡയറക്ടർ കെ. പി. മുഹസിൻ, ജില്ലാ എംപവർമെന്റ് ഓഫീസർമാരായ കെ. രജിത, പി. പ്രിയ എന്നിവർ പരിപാടിയിൽ സംസാരിച്ചു.
ഭരണഘടന ക്വിസ് മത്സരത്തിൽ ജോയിന്റ് ഡയറക്ടർ ഓഫീസിലെ ജീവനക്കാരായ ഗീത പറമ്പത്ത് ഒന്നാം സ്ഥാനവും സൂപ്രണ്ട് എ. എം. ഷമീർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.