മാഹി മേഖല ദ്വിദിന സ്കൂൾ കലോത്സവിന് സമാപനമായി
പുതുച്ചേരി വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച ദ്വിദിന മാഹി മേഖല സ്കൂൾ കലോത്സവിന് മാഹിയിൽ സമാപനമായി. കലോത്സവിന്റെ സമാപന സമ്മേളനം മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ കമ്മീഷണർ കെ.പി.ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. ചീഫ് എജുക്കേഷണൽ ഓഫീസർ എം.എം.തനൂജ, സ്കൂൾ വൈസ് പ്രിൻസിപ്പൽ കെ.റീന, ടി.കെ.റീന സംസാരിച്ചു. മത്സര വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. ഗവ.എൽ.പി സ്കൂൾ, പള്ളൂർ നോർത്ത്, ഗവ.എൽ.പി സ്കൂൾ, മൂലക്കടവ് പ്രീ പ്രൈമറി വിഭാഗത്തിലും, ഗവ.എൽ.പി സ്കൂൾ, മൂലക്കടവ് ലോവർ പ്രൈമറി വിഭാഗത്തിലും ഗവ.മിഡിൽ സ്കൂൾ, മാഹി യു.പി വിഭാഗത്തിലും വി.എൻ.പുരുഷോത്തമൻ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ, പള്ളൂർ ഹൈ സ്കൂൾ വിഭാഗത്തിലും ജവഹർലാൽ നെഹ്റു ഗവ.ഹയർ സെക്കണ്ടറി സ്കൂൾ, മാഹി ഹയർ സെക്കണ്ടറി വിഭാഗത്തിലും ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.