വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് നഴ്‌സുമാർ സമരം സംഘടിപ്പിച്ചു

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് നഴ്‌സുമാർ സമരം സംഘടിപ്പിച്ചു

പുതുച്ചേരി : ഒഴിവുള്ള തസ്തികകൾ നികത്തുക, സ്ഥാനക്കയറ്റം നൽകുക, ശമ്പളത്തിലെ അപാകതകൾ പരിഹരിക്കുക തുടങ്ങിയ 11 ഇന ആവശ്യങ്ങൾ ഉന്നയിച്ച് പുതുച്ചേരിയിൽ നഴ്സുമാർ രണ്ടുമണിക്കൂർ ജോലി ബഹിഷ്കരിച്ച് സമരം നടത്തി.
പുതുച്ചേരി സർക്കാർ നഴ്സിംഗ് ഓഫീസേഴ്‌സ് അസോസിയേഷനും പുതുച്ചേരി നഴ്സസ് വെൽഫെയർ അസോസിയേഷനും സംയുക്തമായി രൂപീകരിച്ച സംയുക്ത പ്രവർത്തന സമിതിയുടെ നേതൃത്വത്തിലായിരുന്നു സമരം. പുതുച്ചേരി, കാരയ്ക്കൽ, മാഹി, യാനം എന്നീ നാല് മേഖലകളിലും സമരം നടന്നു.   

നിരവധി നഴ്സുമാർ ആവശ്യങ്ങളടങ്ങിയ പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ച് മുദ്രാവാക്യങ്ങൾ മുഴക്കി സമരത്തിൽ പങ്കെടുത്തു.
ഒഴിവുള്ള തസ്തികകൾ നികത്തുക, യോഗ്യതയുള്ളവർക്ക് സ്ഥാനക്കയറ്റം നൽകുക, നഴ്സുമാരുടെ സേവനഘടന പരിഷ്കരിക്കുക, നഴ്സിംഗ് അലവൻസും ശമ്പള വർധനവിന്റെ കുടിശ്ശികയും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും ഉന്നയിച്ചത്.