മാങ്ങോട്ടുംകാവിലമ്മയ്ക്ക് പൊങ്കാലയർപ്പിക്കാൻ ഭക്തജനപ്രവാഹം

മാങ്ങോട്ടുംകാവിലമ്മയ്ക്ക് പൊങ്കാലയർപ്പിക്കാൻ ഭക്തജനപ്രവാഹം

ന്യൂമാഹി: പെരിങ്ങാടി മാങ്ങോട്ടുംകാവിലമ്മയ്ക്ക് പൊങ്കാലയർപ്പിക്കാൻ നാടിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഭക്തജനങ്ങളെത്തി. പതിനഞ്ചാമത് പൊങ്കാല മഹോത്സവത്തിൽ വിവിധ ജില്ലകളിൽ നിന്നായി അഞ്ഞൂറോളം ഭക്തജനങ്ങൾ പങ്കെടുത്തു.

ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തെക്കിനിയേടത്ത് തരണനെല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാടിന്റെ അനുഗ്രഹത്തോടെ ക്ഷേത്ര മേൽശാന്തി ഹരിദാസനും ശാന്തിമാരായ അനന്തു, ജയദേവൻ എന്നിവരും ചേർന്ന് പണ്ടാര അടുപ്പിൽ അഗ്നി പകർന്നു.

പതിവ് പൂജകൾക്ക് പുറമെ ദീപാരാധന, നെയ്‌വിളക്ക് സമർപ്പണം, ഭജന, പൂമൂടൽ, അത്താഴപൂജ തുടങ്ങിയ ചടങ്ങുകളും നടന്നു. ഭക്തജനങ്ങൾക്കായി പ്രഭാതഭക്ഷണവും ഉച്ചയ്ക്ക് പ്രസാദ ഊട്ടും ഒരുക്കിയിരുന്നു.

ക്ഷേത്രസമിതി പ്രസിഡന്റ് ഒ.വി. സുഭാഷ്, സെക്രട്ടറി ഷാജി കൊള്ളുമ്മൽ, പ്രദീപൻ, സി.എച്ച്. പ്രഭാകരൻ, പവിത്രൻ കുലോത്ത്,സുധീർ കേളോത്,സി.വി. രാജൻ പെരിങ്ങാടി , അനിൽ ബാബു, രമേശൻ തോട്ടൊന്റവിടെ, വി.കെ. അനീഷ് ബാബു, മഹേഷ് വി.പി., സത്യൻ കോമോത്ത് എന്നിവർ നേതൃത്വം നൽകി.