പള്ളൂർ പോലിസ് സ്റ്റേഷനു മുന്നിൽ കോൺഗ്രസ്സ് പ്രതിക്ഷേധം

പള്ളൂർ പോലിസ് സ്റ്റേഷനു മുന്നിൽ കോൺഗ്രസ്സ് പ്രതിക്ഷേധം

മാഹി പള്ളൂർ പോലിസ് കള്ള കേസിൽ കുടുക്കിയെന്നാരോപിച്ച് കോൺഗ്രസ്സ് പ്രവർത്തകർ പള്ളുർ സ്റ്റേഷനു മുന്നിൽ റോഡ് ഉപരോധിച്ച.

പള്ളൂരിലെ ഓട്ടോ തൊഴിലാളി പറമ്പത്ത് ബിജുവിനെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

പ്രായമായ അസുഖ ബാധിതരാ ബിജുവിന്റെ അമ്മയെയും ഇളയമ്മയെയും പരിചരിക്കുന്നതിനിടയൊണ് അറസ്റ്റ് ചെയ്ത് പ്രായമായ രണ്ടു പേർ മാത്രം താമസിക്കുന്ന വീട്ടിൽ നിന്ന് ഇന്ന് രാത്രിയോടെയാണ് പള്ളൂർ പോലീസ് അറസ്റ്റു ചെയ്തത്.കഴിഞ്ഞദിവസം 80 വയസ്സ് പ്രായമുള്ള ബിജുവിൻ്റെ അമ്മയെ പള്ളൂർ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരുന്നു. ആശുപത്രിയിലെ ബാത്റൂമിൽ ലൈറ്റില്ലാത്തതിനാൽഅമ്മ വീഴുകയും ബിജു അത് ആശുപത്രി അധികൃതരെ പരാതി അറിയിക്കുകയും ചെയ്തിരുന്നു. യാതൊരു നടപടിയും സ്വീകരിക്കാത്തതിനാൽ ബിജു ബാത്റൂമിന്റെ അവസ്ഥ മൊബൈലിൽ ചിത്രീകരിക്കുകയും നവമാധ്യമങ്ങളിൽ ഇടുകയും ചെയ്തിരുന്നു.

ഇതിൻറെ അടിസ്ഥാനത്തിലാണ് പ്രായമായ സ്ത്രീകൾ താമസിക്കുന്ന വീട്ടിൽനിന്നും ബിജുവിനെ അറസ്റ്റ് ചെയ്തത്