*മാഹി സ്കൂൾ കലോത്സവ്: വിളബര ഘോഷയാത്ര നടത്തി*

*മാഹി സ്കൂൾ കലോത്സവ്: വിളബര ഘോഷയാത്ര നടത്തി*

മാഹിയിലെ സർക്കാർ വിദ്യാലയങ്ങൾക്കായി വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന സ്കൂൾ കലോത്സവത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി വിളംബര ഘോഷയാത്ര നടത്തി. മാഹി മേഖലയിലെ സർക്കാർ വിദ്യാലയങ്ങളായ പ്രീ പ്രൈമറി മുതൽ ഹയർ സെക്കന്ററി വരെയുള്ള വിദ്യാർഥികൾ കലോത്സവത്തിൽ മാറ്റുരക്കും. വിളംബര ഘോഷയാത്ര മാഹി മുനിസിപ്പൽ കമ്മീഷണർ കെ.പി.ശ്രീജിത്ത് ഫ്ലാഗ് ഓഫ് ചെയ്തു. ചീഫ് എജുക്കേഷൻ ഓഫീസർ എം.എം.തനുജ, സ്കൂൾ വൈസ് പ്രിൻസിപ്പൽ കെ.റീന, സമഗ്ര ശിക്ഷ എ.ഡി.പി.സി പി.ഷിജു എന്നിവർ സംബന്ധിച്ചു. മയ്യഴി നഗരത്തെ വർണ്ണാഭമാക്കി വിവിധ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളുടെ കലാരൂപങ്ങളും നൃത്തങ്ങളും ഘോഷയാത്രയിൽ അണിനിരന്നു. പ്രോഗ്രാം കൺവീനർ വി.സി.ഭാഗേഷ്, കെ.ശ്യാമപ്രസാദ്, പി.ഇ.സുമ, കെ.ജവഹർ, ടി.വി.സജിത, ശരൺ മോഹൻ.എസ്, അൻ്റണി മാത്യൂ, അനീഷ്.പി.പിഎന്നിവർ നേതൃത്വം നൽകി. സ്കൂൾ കലോത്സവ് 24, 25 തീയ്യതികളിൽ ജവഹർലാൽ നെഹ്റു ഗവ.ഹയർ സെക്കൻണ്ടറി സ്കൂളിൽ വെച്ച് നടക്കും.