ശ്രീ കുനിയിൽ ദേവസ്ഥാനത്ത് തിറമഹോത്സവം ഉദ്ഘാടനം ചെയ്തു.

ശ്രീ കുനിയിൽ ദേവസ്ഥാനത്ത് തിറമഹോത്സവം ഉദ്ഘാടനം ചെയ്തു.

മാഹി: പള്ളൂർ ഇരട്ടപ്പിലാക്കൂൽ ശ്രീ കുനിയിൽ ദേവസ്ഥാനത്ത് തിറമഹോത്സവം 2026-ന്റെ ഭാഗമായി സാംസ്കാരിക സദസ്സ് സംഘടിപ്പിച്ചു. പ്രശസ്ത സിനിമാതാരം ടിനി ടോം ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

ചലച്ചിത്രതാരവും ക്ഷേത്രം രക്ഷാധികാരിയുമായ ശ്വേതാ മേനോൻ, എഴുത്തുകാരൻ എം. മുകുന്ദൻ, വാദ്യകലാകാരൻ മട്ടന്നൂർ ശങ്കരൻകുട്ടി, ക്ഷേത്രം ആചാരി മിനീഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.

ക്ഷേത്രം പ്രസിഡന്റ് നാണു പി.കെ. അധ്യക്ഷത വഹിച്ചു. മുഖ്യാതിഥികളെയും വിവിധ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തികളെയും ചടങ്ങിൽ ആദരിച്ചു. ജനറൽ സെക്രട്ടറി ഷിനോജ് കെ.പി. സ്വാഗതവും ഷാജി തൈപ്പറമ്പത്ത് നന്ദിയും പറഞ്ഞു.

തുടർന്ന് ത്രിപുട വാദ്യകലാസംഘം ഗുരുക്കൾ വിപിൻ പാറാലിന്റെ നേതൃത്വത്തിൽ ചെണ്ട അഭ്യസിച്ച 23 ഓളം കലാകാരന്മാരുടെ പഞ്ചാരിമേളം അരങ്ങേറ്റവും മാതൃസമിതി അംഗങ്ങളുടെ കൈകൊട്ടിക്കളിയും അരങ്ങേറി.

ഇന്നത്തെ പരിപാടികൾ

മഹോത്സവത്തിന്റെ മൂന്നാം ദിവസമായ ഇന്ന് ഗണപതിഹോമം, മണ്ഡലക്കാല പൂജ, കലശം കുളിർത്താറ്റൽ, വെറ്റില കൈനീട്ടം, വില്ലും വേലയും എന്നിവ നടന്നു. വൈകീട്ട് പഞ്ചാരിമേളം, ശാസ്തപ്പൻ വെള്ളാട്ടം, ഘോഷയാത്ര, കാരണവർ വെള്ളാട്ടം, ഗുളികൻ വെള്ളാട്ടം, നരസിംഹമൂർത്തി വെള്ളാട്ടം എന്നിവ നടക്കും.

നാളെ തിറമഹോത്സവം

നാലാം ദിവസമായ നവംബർ 24 ചൊവ്വാഴ്ച പുലർച്ചെ അഞ്ചിന് ഗുളികൻ തിറയും കലശം വരവും നടക്കും. രാവിലെ 7.30ന് മണ്ഡലകാല പൂജ, ഒൻപതിന് കാരണവർ തിറ, ഉച്ചയ്ക്ക് 12ന് ശാസ്തപ്പൻ തിറ, മൂന്നിന് നരസിംഹമൂർത്തി തിറ എന്നിവയും നടക്കും.

വൃശ്ചിക മാസത്തിലെ കാർത്തിക നക്ഷത്രത്തിൽ പിറന്ന ശാസ്തപ്പന്റെ ജന്മദിനത്തോടനുബന്ധിച്ച് ഉച്ചയ്ക്ക് 12.30ന് പ്രസാദഊട്ടും വൈകീട്ട് അഞ്ചിന് ശാസ്തപ്പന് തിരുമുടിവെപ്പും 5.30ന് കൂടിയാട്ടവും നടക്കും.