*എ.വി. ദിനേശ് മെമ്മോറിയൽ സയൻസ് ക്വിസ് : തളിപ്പറമ്പ ടാഗോർ വിദ്യാനികേതൻ ജേതാക്കൾ*

*എ.വി. ദിനേശ് മെമ്മോറിയൽ സയൻസ് ക്വിസ് : തളിപ്പറമ്പ ടാഗോർ വിദ്യാനികേതൻ ജേതാക്കൾ*

എനർജി എഞ്ചിനീയറായിരിക്കെ അകാലത്തിൽ അന്തരിച്ച എ.വി. ദിനേശിൻ്റെ സ്മരണ നിലനിർത്താൻ അന്നൂർ മഹാത്മാ സുഹൃദ് വേദി ദിനേശൻ്റെ കുടുംബാംഗങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിച്ച മൂന്നാമത് കണ്ണൂർ - കാസർഗോഡ് ജില്ലാ തല ഹയർ സെക്കർഡറി തല സയൻസ് ക്വിസ്, ശാസ്ത്ര- 26ൽ തളിപ്പറമ്പ് ടാഗോർ വിദ്യാ നികേതൻ ജേതാക്കളായി. ടാഗോർ വിദ്യാനികേതനെ പ്രതിനിധീകരിച്ച് ധ്യാൻ ദേവ്. കെ. വി, സിദ്ധാർത്ഥ് എൻ .വി എന്നിവർ പങ്കെടുത്തു. രണ്ടാം സ്ഥാനം കരിവെള്ളൂർ എ.വി. സ്മാരക ജി.എച്.എസ് എസിലെ ദേവപ്രിയ ,അമേയ എന്നിവർ നേടി. മൂന്നാം സ്ഥാനത്തിന് വെള്ളൂർ ജി.എച്.എസ്.എസിലെ ഋഷദ്. എസ്, പത്മജിത്ത് പി.കെ എന്നിവർ അർഹരായി. 5000 ,3000, 2000 എന്നിങ്ങനെ ക്യാഷ് അവാർഡും ട്രോഫികളും വിതരണം ചെയ്തു. ഇരു ജില്ലകളിൽ നിന്നുമായി ഇരുപത്തി ഒന്ന് ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. ക്വിസ് മത്സരം പയ്യന്നൂർ കോളേജിലെ കെമിസ്ട്രി എച്. ഒ.ഡി. ഡോ മഞ്ജു ആർ. നാഥ് ഉദ്ഘാടനം ചെയ്തു. മഹാത്മാ സുഹൃദ് വേദി പ്രസിഡണ്ട് സി.കെ. പ്രമോദ് അധ്യക്ഷത വഹിച്ചു. സുഹൃദ് വേദി രക്ഷാധികാരി എ.കെ.പി.നാരായണൻ സംസാരിച്ചു. കുടുംബാംഗങ്ങളായ എ.വി. തമ്പായി ടീച്ചർ. ഇ. എ. രേഖ , എ. കെ. പി നാരായണൻ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ക്വിസ് മാസ്റ്റർ വി.എം.പ്രണവ് ചന്ദ്രൻ ,കെ.വി മുകേഷ് എന്നിവർക്ക് ഉപഹാരങ്ങൾ നൽകി. ജനറൽ കൺവീനർ ടി.സി.വി. സുജിത് സ്വാഗതവും മഹാത്മാ സെക്രട്ടറി കെ. ചഞ്ചൽ പ്രഭാത് നന്ദിയും പറഞ്ഞു.