*കേരളോത്സവം ക്രിക്കറ്റ് സംഘാടക സമിതി യോഗം ഇന്ന്*

*കേരളോത്സവം ക്രിക്കറ്റ് സംഘാടക സമിതി യോഗം ഇന്ന്*

പയ്യന്നൂർ: കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡും പയ്യന്നൂർ നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളോത്സവം 2026 ന്റെ ഭാഗമായുള്ള ക്രിക്കറ്റ് മത്സരത്തിന്റെ സംഘാടക സമിതി യോഗം ഇന്ന് നടക്കും. നവംബർ 22 ഞായറാഴ്ച വൈകുന്നേരം 5.30 ന് ഏച്ചിലാംവയൽ വായനശാലയിൽ വെച്ചാണ് യോഗം.

ക്രിക്കറ്റ് മത്സരത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്ന യോഗത്തിൽ താൽപര്യമുള്ള എല്ലാ കളിക്കാരും ക്ലബ്ബ് ഭാരവാഹികളും യുവജനങ്ങളും പങ്കെടുക്കണമെന്ന് സംഘാടകർ അറിയിച്ചു.