*ഗുരുദേവ തിരുശേഷിപ്പ്: യാത്രയ്ക്ക് മാഹിയിൽ സ്വീകരണം .*
ശ്രീനാരായണ ഗുരുദേവന്റെ ജീവിതസ്മരണകൾ പേറുന്ന അമൂല്യമായ തിരുശേഷിപ്പുകളായ ഗുരുദേവൻ തലശ്ശേരി ശ്രീ ജഗന്നാഥക്ഷേത്ര പ്രതിഷ്ഠാവേളയിൽ ഉപയോഗിച്ചിരുന്ന കട്ടിലും കസേരയും കൊയിലാണ്ടി നന്തിയിലെ ക്ഷേത്രത്തിൽനിന്ന് തലശ്ശേരി ശ്രീ ജഗന്നാഥ ക്ഷേത്രത്തിലേക്ക് കൊണ്ടുപോകുമ്പോൾ യാത്രാമധ്യേ മാഹിയിൽ സ്വീകരണം നൽക്കും. മഹാഗുരുവിന്റെ ജീവിതവുമായി അഭേദ്യബന്ധമുള്ളതും നൂറ്റാണ്ടിലേറെ പഴക്കമുള്ളതുമായ ഈ തിരുശേഷിപ്പുകൾ നേരിൽ ദർശിക്കാനും ആദരവ് അർപ്പിക്കാനും,.ശ്രീനാരായണ ധർമ്മപരിപാലന യോഗത്തിന്റെയും ഗുരുധർമ്മ പ്രചരണ സഭയുടെയും നേതൃത്വത്തിൽ 22 ന് വൈകുന്നേരം 4 മണിക്ക് മാഹി മുനിസിപ്പൽ മൈതാനിയിൽ സ്വീകരണ പരിപാടി ഏർപ്പെടുത്തിയിട്ടുണ്ടെന്ന്സംഘാടകർ അറിയിച്ചു.