മാഹിയിൽ ലോക മത്സ്യബന്ധന ദിനാചരണം സംഘടിപ്പിച്ചു
മാഹി: ലോക മത്സ്യബന്ധന ദിനാചരണത്തിന്റെ ഭാഗമായി മാഹി മത്സ്യബന്ധന-മത്സ്യത്തൊഴിലാളി ക്ഷേമ വകുപ്പ് ലോക മത്സ്യബന്ധന ദിനം ആചരിച്ചു. മാഹി ഫിഷർമൻ കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി മാഹി എം.എൽ.എ അഡ്വ. ടി. അശോക് കുമാർ ഉദ്ഘാടനം ചെയ്തു.
മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ ഐ.എ.എസ്. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മത്സ്യബന്ധന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ഇ.പി. ശിവകുമാർ സ്വാഗതം ആശംസിച്ചു.
ആംബുലൻസുകളുടെ ജീവൻരക്ഷാ യാത്രകൾക്ക് കൂടുതൽ സുരക്ഷിതത്വവും സൗകര്യപ്രദവുമാക്കാനുള്ള ശാസ്ത്രീയ ആശയം യഥാർത്ഥ്യമാക്കിയ മുഹമ്മദ് അജ്മൽ ,
മാഹി ഫിഷർമെൻ കോ ഓപ്പറേറ്റീവ് പ്രസിഡണ്ട് വി. രതീശൻ ,
പ്രിയദർശിനി ഫിഷർവുമെൻ സൊസൈറ്റി പ്രസിഡൻ്റ് പി. ആശാലത എന്നിവരെ ചടങ്ങിൽ ആദരിച്ചു. വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനദാനവും, മത്സ്യതൊഴിലാളികൾക്കുള്ള ഐസ് ബോക്സ് വിതരണവും നടന്നു.
മത്സ്യബന്ധന വകുപ്പ് സബ് ഇൻസ്പെക്ടർ എം. രജീഷ് നന്ദി രേഖപ്പെടുത്തി. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി .