*ഭിന്നശേഷിക്കാരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം തേടി മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചു.*

*ഭിന്നശേഷിക്കാരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം തേടി മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചു.*

മാഹി:മേഖലയിലെ ഭിന്നശേഷിക്കാർ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി 

മയ്യഴിയിലെ ഭിന്ന ശേഷിക്കാരുടെ സംഘടന കരുണയുടെ നേതൃത്വത്തിൽ പോണ്ടിച്ചേരി മുഖ്യമന്ത്രി എൻ.രംഗസ്വാമിക്ക് നിവേദനം സമർപ്പിച്ചു.

മാഹി എം .എൽ.എ. അഡ്വ. ടി. അശോക് കുമാറിൻ്റെ സാന്നിധ്യത്തിൽ 

കരുണയുടെ പ്രസിഡണ്ട് കെ.കെ.സുരേഷ് ബാബു

സെക്രട്ടറി എം. ടി. സജീർ, ഖജാൻജി എം പി . ഷാജഹാൻ, മെമ്പർ സുരേന്ദ്രൻ എന്നിവരാണ് മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചത്.


മയ്യഴിയിലെ ഭിന്ന ശേഷിക്കാരുടെ മുടങ്ങി പ്പോയ ആനുകൂല്യങ്ങൾ മുൻകാല പ്രാബല്യത്തോടെ അനുവദിച്ചു നല്കുക,

മാഹിയിൽ വർഷങ്ങളായി ഒഴിഞ്ഞു കിടക്കുന്ന സോഷ്യൽ വെൽഫെയർ ഓഫീസർ തസ്തികയിൽ ഉദ്യോഗസ്ഥനെ എത്രയും പെട്ടെന്നു നിയമിക്കുക എന്നീ ആവശ്യങ്ങൾക്കൊപ്പം

ജീവിതച്ചെലവ് ഉയർന്നത് പരിഗണിച്ച് ഭിന്നശേഷിക്കാരുടെ പെൻഷൻ തുക കാലോചിതമായി ഉയർത്തി നല്കുക എന്ന അപേക്ഷയും നിവേദനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.


ആവശ്യങ്ങൾ അനുഭാവ പൂർവ്വം മുഖ്യമന്ത്രി പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് കരുണയിലെ അംഗങ്ങൾ.