പള്ളൂരിലെ കുടിവെള്ള പ്രതിസന്ധി: അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ടി.വി.കെ രംഗത്ത്.

പള്ളൂരിലെ കുടിവെള്ള പ്രതിസന്ധി: അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ടി.വി.കെ രംഗത്ത്.

മാഹി: പള്ളൂരിലെ പെട്രോൾ പമ്പുമായി ബന്ധപ്പെട്ട് പ്രദേശവാസികൾ നേരിടുന്ന കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് തമിഴക വെട്രി കഴകം (ടി.വി.കെ) മാഹി ഘടകം രംഗത്ത്. വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ടി.വി.കെ ഭാരവാഹികൾ മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്റർക്ക് നിവേദനം നൽകി.

​നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന ജലവിതരണം താൽക്കാലികം മാത്രമാണെന്നും ഇത് പ്രദേശവാസികൾക്ക് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ടെന്നും നാട്ടുകാർ പരാതിപ്പെടുന്നു. ജനങ്ങൾ അനുഭവിക്കുന്ന ഈ ദുരിതത്തിന് എത്രയും വേഗം ശാശ്വതമായ പരിഹാരം കാണണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. വിഷയത്തിൽ ഉചിതമായ തുടർനടപടികൾ സ്വീകരിക്കുമെന്ന് റീജിയണൽ അഡ്മിനിസ്ട്രേറ്റർ ഉറപ്പുനൽകിയതായി ഭാരവാഹികൾ അറിയിച്ചു.
​റീജിയണൽ അഡ്മിനിസ്ട്രേറ്റർക്ക് പുറമെ മാഹി എം.എൽ.എയ്ക്കും മാഹി ഗവ. ആശുപത്രി ഡെപ്യൂട്ടി ഡയറക്ടർക്കും (ഡി.ഡി) വിഷയം ചൂണ്ടിക്കാട്ടി നിവേദനം കൈമാറിയിട്ടുണ്ട്. ടി.വി.കെ മാഹി ഘടകം പ്രസിഡന്റ് പ്രിജേഷ്, പാർട്ടി പ്രവർത്തകരായ നിരഞ്ജൻ, വൈശാഖ്, ആദിഷ് എന്നിവർ നിവേദനം നൽകുന്നതിന് നേതൃത്വം നൽകി.