ശാരീരിക വെല്ലുവിളി നേരിടുന്നരുടെ ഗതാഗത അലവൻസ് ഉടൻ അനുവദിക്കണം
മാഹിയിലെ ശാരീരിക വെല്ലുവിളികൾ നേരിടുന്ന വ്യക്തികളുടെ പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരം കാണണമെന്നാവശ്യപ്പെട്ട്
പുതുച്ചേരി ലഫ്.ഗവർണർ, മുഖ്യമന്ത്രി, സാമുഹിക ക്ഷേമ ഡയരക്ടർ എന്നിവർക്ക് മാഹിയിലെ ഭിന്നശേഷി ക്കാരുടെ കൂട്ടായ്മയായ കരുണ അസോസിയേക്ഷന്റെ ഭാരവാഹികൾ നിവേദനം നൽകി.
മൂന്നു വർഷത്തോളമായി ലഭിക്കാത്ത, ഭിന്നശേഷിക്കാർക്ക് അനുവദിച്ച ഗതാഗത അലവൻസ് ഉടൻ നൽകുക,
മാഹിയിലെ സാമൂഹ്യക്ഷേമ വകുപ്പിൽ വർഷങ്ങളായി ഒഴിഞ്ഞു കിടക്കുന്ന ഓഫീസർ തസ്തികയിൽ നിയമനം നടത്തുക, ശാരീരിക വെല്ലുവിളി നേരിടുന്ന വ്യക്തികൾക്ക് അവരുടെ ശേഷിയും യോഗ്യതയും അനുസരിച്ച് തൊഴിലവസരങ്ങൾ നൽകുക,
അവശ്യ സാധനങ്ങളുടെ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ പെൻഷൻ തുകയും, അരിക്ക് പകരമായി നൽകുന്ന പണവും വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് അഡ്വ.ടി. അശോക് കുമാർ എം. എൽ.എ, അസോസിയേഷൻ പ്രസിഡണ്ട് സുരേഷ്ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് നിവേദനം നൽകിയത്.