ഇ.വി.പന്മനാഭൻ മാസ്റ്റർ അനുസ്മരണം നടത്തി
മാഹി കൗൺസിൽ ഓഫ് സർവ്വീസ് ഓർഗനൈസേഷന്റെ സ്ഥാപക നേതാവും പ്രസിഡണ്ടുമായിരുന്ന ഇ.വി.പത്മനാഭൻ മാസ്റ്ററുടെ ചരമ വാർഷികദിനത്തിൽ സ്വവസതിയിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. സി.എസ്.ഒ ചെയർമാൻ കെ.ഹരീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സത്യൻ കേളോത്ത്, പി.പി.വിനോദൻ, കെ.എം.പവിത്രൻ, കെ.രവിന്ദ്രൻ, കെ.വി.ഹരീന്ദ്രൻ, കെ.സുരേഷ്, സന്ദീപ്.കെ.വി, എൻ.മോഹനൻ സംസാരിച്ചു.