ചെറുകാട് ,വയലാർ അനുസ്മരണം നടത്തി
മാഹി സ്പോർട്സ് ക്ലബ് ലൈബ്രറി & കലാസമിതി യുടെ ആഭിമുഖ്യത്തിൽ ചെറുകാട് ഗോവിന്ദപിഷാരടിയുടെയും വയലാർ രാമവർമ്മയുടെയും അനുസ്മരണം ക്ലബ് ഹാളിൽ നടന്നു.
ക്ലബ് സിക്രടറി അടിയേരി ജയരാജൻ സ്വാഗതം പറഞ്ഞു.
ക്ലബ് പ്രസിണ്ടൻറ് നിഖിലേഷ് കെ.സി അധ്യക്ഷത വഹിച്ചു.പുരോഗമന കലാസാഹിത്യ സംഘത്തിൻ്റെ മാഹി യൂണിറ്റ് സിക്രട്ടറി വിനയൻ പുത്തലത്ത് ആ മുഖഭാഷണം നടത്തി.
പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സിക്രടറി എം.കെ മനോഹരൻ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യതു
വയലാറിൻ്റെ ഗാനങ്ങൾ കോർത്തിണക്കിയ ഗാനാർച്ചനയും നടന്നു.