ടി. രവീന്ദ്രൻ മാസ്റ്റർ നിര്യാതനായി

ടി. രവീന്ദ്രൻ മാസ്റ്റർ നിര്യാതനായി

പാനൂർ (കണ്ണൂർ): പാനൂർ വള്ളങ്ങാട്ടെ ടി. രവീന്ദ്രൻ മാസ്റ്റർ (65) നിര്യാതനായി. കേന്ദ്രീയ വിദ്യാലയത്തിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹം പ്രാണിക് ഹീലിംഗ് പരിശീലകനും പ്രചാരകനുമായി ശ്രദ്ധേയനായിരുന്നു.

അധ്യാപനരംഗത്തിനൊപ്പം പ്രാണിക് ഹീലിംഗിലൂടെയും നിരവധി പേർക്ക് അദ്ദേഹം പരിശീലനവും മാർഗനിർദേശവും നൽകിയിരുന്നു. സൗഹൃദബന്ധങ്ങളും സാമൂഹിക ഇടപെടലുകളും കൊണ്ട് നാട്ടുകാർക്കിടയിൽ സുപരിചിതനായിരുന്നു. രവീന്ദ്രൻ മാസ്റ്ററുടെ വിയോഗം കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും നാട്ടുകാർക്കും വലിയ വേദനയായി.

കുടുംബാംഗങ്ങൾ:

* ഭാര്യ: ഷൈജ

* മക്കൾ: അഭിനന്ദ്, അപർണ്ണ

 * മരുമക്കൾ: സ്നേഹ, രമീഷ്

 * സഹോദരങ്ങൾ: വൽസൻ, സുരേന്ദ്രൻ