പള്ളൂർ ഇരട്ടപിലാക്കൂൽ ശ്രീ കൂനിയയിൽ ദേവസ്ഥാന തെയ്യം-തിറ മഹോത്സവം
പള്ളൂർ ഇരട്ടപിലാക്കൂൽ ശ്രീ കൂനിയയിൽ ദേവസ്ഥാനത്തെ തിരുമഹോത്സവത്തിന് നവംബർ 18-ന് രാത്രി കാളിയാമത്തിൽ വലിയ ഗുരുതി തർപ്പണവും നടക്കുന്നതോടെ തുടക്കമാകും. നവംബർ 24 വരെ നീണ്ടുനിൽക്കുന്ന ഉത്സവത്തോടനുബന്ധിച്ച് വിപുലമായ താന്ത്രിക ചടങ്ങുകളും സാംസ്കാരിക പരിപാടികളും തെയ്യം-തിറ മഹോത്സവവും നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
(നവംബർ 19 ശനി രാവിലെ 5.30-ന് ഗണപതിഹോമം, നവകലശ പൂജ, കലശാഭിഷേകം, മണ്ഡലകാല പൂജ. വൈകുന്നേരം 6-ന് ദീപാരാധനയ്ക്ക് ശേഷം ഇരുട്ടുപിലാക്കൂലിലെ ഇരുട്ടുപിലാവിൽ കുടികൊള്ളുന്ന നാഗദേവതകൾക്കായി അഷ്ടനാഗക്കളവും പാട്ടും നടക്കും.
രണ്ടാം ദിവസം നവംബർ 22 ഞായർ രാവിലെ 6.30-ന് മണ്ഡലകാല പൂജ. വൈകുന്നേരം 4-ന് നടക്കുന്ന സാംസ്കാരിക സമ്മേളനം പ്രശസ്ത സിനിമാതാരം ടിനി ടോം ഉദ്ഘാടനം ചെയ്യും.
പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി, ശ്വേത മേനോൻ,എം. മുകുന്ദൻ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. വൈകുന്നേരം 5-ന് ത്രിപുട വാദ്യസംഘത്തിന്റെ ഗുരുനാഥൻ വിപിൻ കെ. പാറലിന്റെ ശിക്ഷണത്തിൽ ചെണ്ടമേളം അഭ്യസിച്ച 17 കലാകാരന്മാരുടെ പഞ്ചാരിമേളം അരങ്ങേറ്റം ദേവസ്ഥാനത്ത് അരങ്ങേറും.
തുടർന്ന് ദേവസ്ഥാനത്തെ മാതൃ സമിതിയുടെ അംഗങ്ങൾ അവതരിപ്പിക്കുന്ന കൈകൊട്ടി ക്കളി
മൂന്നാം ദിവസം നവംബർ 23 തിങ്കൾ രാവിലെ 5-ന് ഗണപതിഹോമവും മണ്ഡലകാല പൂജയും. 11-ന് കലശം കുളിർത്താറ്റൽ, വെറ്റില കൈനീട്ടം, വില്ലുംവേലയും, ഉച്ചപൂജ എന്നിവ നടക്കും.
വൈകുന്നേരം 5-ന് ത്രിപുട വാദ്യകലാസംഘത്തിന്റെ പഞ്ചാരിമേളം, 6-ന് ദീപാരാധന, തുടർന്ന് ശാസ്തപ്പൻ വെള്ളാട്ടം.
വൈകുന്നേരം 6-ന് ചാലക്കര ശ്രീ പനങ്ങാറ ദേവി ക്ഷേത്രം, തട്ടാൻകണ്ടിയിൽ കൊടുങ്ങല്ലൂർ ശകതെയാ ഭദ്രകാളി സ്ഥാനം എന്നിവിടങ്ങളിൽ നിന്നും പുറപ്പെടുന്ന വർണ്ണശബളമായ താലപ്പൊലി ഘോഷയാത്ര ക്ഷേത്രത്തിലെത്തും.
തുടർന്ന് കാരണവർ വെള്ളാട്ടം, ഗുളികൻ വെള്ളാട്ടം, നരസിംഹമൂർത്തി വെള്ളാട്ടം എന്നിവ നടക്കും.
നാലാം ദിവസം നവംബർ 24 ചൊവ്വ രാവിലെ 5-ന് ഗുളികൻ തിറയും,
കലശം വരവും നടക്കും.
7.30-ന് മണ്ഡലകാല പൂജ, 9-ന് കാരണവർ തിറ, 12-ന് ശാസ്തപ്പൻ തിറ, ഉച്ചയ്ക്ക് 3-ന് നരസിംഹമൂർത്തി തിറ, തുടർന്ന് കുടിയാട്ടം എന്നിവ അരങ്ങേറും.
വൃശ്ചിക മാസത്തിലെ കാർത്തിക നക്ഷത്രത്തിൽ പിറന്ന ശാസ്തപ്പന്റെ ജന്മദിനത്തോടനുബന്ധിച്ച് ഉച്ചയ്ക്ക് 12.30-ന് വിപുലമായ പ്രസാദ ഊട്ടും വൈകുന്നേരം 6-ന് കാർത്തിക ദീപസമർപ്പണവും നടക്കും.
വാർത്ത സമ്മേളനത്തിൽ ക്ഷേത്രം രക്ഷാധികാരി അനീഷ് പി., പ്രസിഡന്റ് നാണു പി.കെ., സെക്രട്ടറി ഷിനോജ് കുഞ്ഞിപ്പുരയിൽ,ട്രഷറർ ഷാജി തൈപ്പറമ്പത്ത്, മാതൃസമിതി പ്രസിഡന്റ് ദിവ്യ ടീച്ചർ എന്നിവർ പങ്കെടുത്തു.