അവനവനെ അറിയുന്നതാണ് യഥാർഥ ആത്മീയത – സ്വാമി ധർമ്മചൈതന്യ

അവനവനെ അറിയുന്നതാണ് യഥാർഥ ആത്മീയത – സ്വാമി ധർമ്മചൈതന്യ

പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രത്തിൽ മണ്ഡല മഹോത്സവത്തിന് തുടക്കമായി

ന്യൂ മാഹി: പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ മണ്ഡല മഹോത്സവത്തിന് തുടക്കമായി. നവംബർ 17 മുതൽ ഡിസംബർ 26 വരെ (വൃശ്ചികം 1 മുതൽ ധനു 10 വരെ) വിവിധ പരിപാടികളോടെയാണ് മഹോത്സവം നടക്കുന്നത്.
നവംബർ 17ന് വൈകിട്ട് നടന്ന ചടങ്ങിൽ ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശ്രീമദ് ധർമ്മചൈതന്യ മഹോത്സവം ഉദ്ഘാടനം ചെയ്തു.
നാം ഉച്ചരിക്കുന്ന വാക്കുകളിലാണ് നന്മയും തിന്മയും നിറഞ്ഞുനിൽക്കുന്നതെന്നും ആരെയും വേദനിപ്പിക്കാത്ത വാക്കുകൾ എപ്പോഴും ഉപയോഗിക്കാൻ ശ്രദ്ധിക്കണമെന്നും സ്വാമിജി പറഞ്ഞു. അവനവനെത്തന്നെ അറിയുക എന്നതാണ് ഏറ്റവും വലിയ അറിവെന്നും അതാണ് യഥാർഥ ആത്മീയതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്ഷേത്രം പ്രസിഡന്റ് ടി.പി. ബാലൻ വിശിഷ്ടാതിഥിയെ ആദരിച്ചു. ക്ഷേത്രം സെക്രട്ടറി പി.കെ. സതീഷ് കുമാർ അധ്യക്ഷത വഹിച്ചു. സി.വി. രാജൻ പെരിങ്ങാടി, സന്തോഷ് തുണ്ടിയിൽ, കണ്ടോത്ത് രാജീവൻ എന്നിവർ സംസാരിച്ചു.
തുടർന്ന് ഭജനയും അത്താഴപൂജയും അത്താഴമൂട്ടും നടന്നു. മണ്ഡല മഹോത്സവത്തിന്റെ ഭാഗമായി എല്ലാ ദിവസവും വൈകിട്ട് ദീപാരാധനയ്ക്കുശേഷം വിവിധ പരിപാടികൾ അരങ്ങേറും