പേരാവൂർ ഫെസ്റ്റ് നാളെ സമാപിക്കും
പേരാവൂർ: ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന പേരാവൂർ ഫെസ്റ്റ് നാളെ സമാപിക്കും.ഇക്കഴിഞ്ഞ പതിനാലിന് വൈദ്യുതി വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്ത ഫെസ്റ്റില്‍ വന്‍ ജനപങ്കാളിത്തമാണ്.
ഫെസ്റ്റിന്റെ ഭാഗമായി കലാമത്സരങ്ങൾ, വയോജന മത്സരങ്ങൾ, കൈരളി പട്ടുറുമാൽ ടീമിന്റെ ഇശൽ നൈറ്റ്, ഭിന്നശേഷി സംഗമം, ഇരട്ടകളുടെ സംഗമം, കഷണ്ടി സംഗമം, റോക്ക് ബീറ്റ്സ് കണ്ണൂരിന്റെ ഗാനമേള, വയോജന സംഗമം, അക്ഷരശ്ലോക സദസ്സ്, ഗോത്രമേള, കോൽക്കളി, വനിതാ സംഗമം, സംഗീതശിൽപം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.