ജിപ്മറിൽ അഞ്ച് ദിവസത്തെ ദേശീയ ആരോഗ്യ സംവിധാന ശിൽപശാല ആരംഭിച്ചു

ജിപ്മറിൽ അഞ്ച് ദിവസത്തെ ദേശീയ ആരോഗ്യ സംവിധാന ശിൽപശാല ആരംഭിച്ചു

പുതുച്ചേരി: ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച് (ജിപ്മറിലെ) ഡിസീസ് പ്രിവൻഷൻ ആൻഡ് കമ്മ്യൂണിറ്റി മെഡിസിൻ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അഞ്ച് ദിവസത്തെ ദേശീയ ശിൽപശാല തിങ്കളാഴ്ച ആരംഭിച്ചു.

ജിപ്മർ മെഡിക്കൽ സൂപ്രണ്ടും പൾമണറി മെഡിസിൻ വിഭാഗം പ്രൊഫസറുമായ ഡോ. സാഗ വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. പ്രിവന്റീവ് ആൻഡ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി എസ്. ഗണേഷ് കുമാർ, വർക്ക്ഷോപ്പ് കരിക്കുലം ഡയറക്ടർ ഡോ. സിതാൻഷു ശേഖർ, കെ.സി. പ്രേമരാജൻ എന്നിവർ സംബന്ധിച്ചു.

രണ്ടാം ദിവസമായ ചൊവ്വാഴ്ച നടന്ന സെഷനുകളിൽ മുൻ തമിഴ്‌നാട് ചീഫ് സെക്രട്ടറി ഗിരിജ വൈദ്യനാഥൻ, ചണ്ഡീഗഢ് പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിലെ പ്രൊഫസർ അരുൺ കുമാർ അഗർവാൾ, നാഷണൽ ഹെൽത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്റർ മുൻ എക്സിക്യൂട്ടീവ് ഡയറക്ടറും ലോകാരോഗ്യ സംഘടനാ ഫാക്കൽറ്റി അംഗവുമായ ടി. സുന്ദരരാമൻ എന്നിവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തി.

വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പൊതുജനാരോഗ്യ വിദഗ്ധർ, ആരോഗ്യ പദ്ധതി മാനേജർമാർ, ഡോക്ടർമാർ, അധ്യാപകർ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾ തുടങ്ങിയവർ ശിൽപശാലയിൽ പങ്കെടുക്കുന്നുണ്ട്.

ഈ മാസം 20-ന് ജിപ്മറിന്റെ ഗ്രാമീണ, നഗര ആരോഗ്യ കേന്ദ്രങ്ങളിലെ ഫീൽഡ് പ്രവർത്തനങ്ങളോടെ ശിൽപശാല സമാപിക്കും. തുടർന്ന് ചർച്ചയും സമാപന സമ്മേളനവും നടക്കും.