മലേഷ്യയിൽ വെച്ച് മരണപ്പെട്ട മാഹി സ്വദേശി രഘുനാഥിന്റെ ഭൗതികശരീരം നാളെ നാട്ടിലെത്തും

മലേഷ്യയിൽ വെച്ച് മരണപ്പെട്ട മാഹി സ്വദേശി രഘുനാഥിന്റെ ഭൗതികശരീരം നാളെ നാട്ടിലെത്തും

മലേഷ്യയിൽ റവാങ്ങിലെ പെർതാക് നദിയിലെ വെള്ളച്ചാട്ടത്തിന് സമീപം കുളിക്കുന്നതിനിടെയുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് മരണപ്പെട്ട മാഹി സ്വദേശി തലശ്ശേരി കൊമ്മൽ വയലിലെ മാണിക്കോത്ത് രഘുനാഥിന്റെ (48) ഭൗതികശരീരം ഇന്ന് രാത്രി 11.30 ന് കൊച്ചിയിലെത്തും. തുടർ നടപടികൾക്ക് ശേഷം നാളെ (19/11/26) രാവിലെ 6 മണിയോടുകൂടി ടെമ്പിൾ ഗേറ്റ് കൊമ്മൽ വയലിലെ തറവാട് വീട്ടിൽ എത്തിച്ചേരും. പൊതു ദർശനത്തിനു ശേഷം രാവിലെ 7 മണിയോടുകൂടി പന്തക്കലിലെ സ്വന്തം വീട്ടിൽ എത്തിച്ചേരും. സംസ്കാരം പന്തക്കലിലെ വീട്ടുവളപ്പിൽ നടക്കും. മലേഷ്യയിലെ ഐ.ടി. കമ്പനിയിൽ സി.എൻ.സി ടെക്നീഷ്യനായിരുന്നു. പരേതനായ മാണിക്കോത്ത് ശങ്കുവിന്റെയും പിലാവുള്ളതിൽ രോഹിണിയുടെയും മകനാണ്. ഭാര്യ: സീബാ രഘുനാഥ് (അധ്യാപിക, എക്സൽ പബ്ലിക് സ്കൂൾ, മാഹി). മകൾ: നിയ. സഹോദരങ്ങൾ: ഷാജീവ് (സി.എൻ.സി പ്രോഗ്രാമർ, കാനഡ), ഷിനോജ് (പി.ഡി.എം, പി.എൻ.ബി. മെറ്റ്ലൈഫ്).