നിർമലം പുതുയുഗം : അഴീക്കോട് മണ്ഡലതല ഏകോപന സമിതി രൂപീകരിച്ചു

നിർമലം പുതുയുഗം : അഴീക്കോട് മണ്ഡലതല ഏകോപന സമിതി രൂപീകരിച്ചു

അഴീക്കോട് മണ്ഡലതല ഏകോപന സമിതി രൂപീകരണം കെ വി സുമേഷ് എം എൽ എ ഉദ്ഘാടനം ചെയ്യുന്നു.

അഴീക്കോട് മണ്ഡലത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന നിർമലം പുതുയുഗം ശുചിത്വ കേരളം മാലിന്യപരിപാലന ക്യാമ്പയിന്റെ ഭാഗമായി മണ്ഡലതല ഏകോപന സമിതി രൂപീകരണ യോഗം കെ.വി. സുമേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചിറക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. മോഹനൻ അധ്യക്ഷനായി.

ഇന്റേണൽ വിജിലൻസ് ഓഫീസർ കെ. സരുൺ പദ്ധതി വിശദീകരിച്ചു. ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ കെ.എം. സുനിൽകുമാർ നിലവിലെ സ്ഥിതി വിശകലനം ചെയ്തു. 
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ വകുപ്പുകൾ, ഏജൻസികൾ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കിയാണ് ക്യാമ്പയിൻ നടപ്പാക്കുന്നത്. ഹ്രസ്വകാല, മധ്യകാല, ദീർഘകാല പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി മൂന്ന് ഘട്ടങ്ങളിലായാണ് നിർമലം പുതുയുഗം ശുചിത്വ കേരളം ക്യാമ്പയിൻ ആവിഷ്കരിച്ചിട്ടുള്ളത്.
എ. റീന, കെ. സനില, കെ. പ്രദീപ് കുമാർ, വി.കെ.സി. ജംഷീറ, കെ.വി. ഷക്കീൽ, വി.വി. പവിത്രൻ, ഉമേശൻ കണിയാംകണ്ടി, കെ. സീത, പി. മഹേഷ്, എ.കെ. മജേഷ്, വി. പുരുഷോത്തമൻ, അനൂപ് ബാലൻ, കെ.എം. ഷീന എന്നിവർ സംസാരിച്ചു. മണ്ഡലത്തിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ പങ്കെടുത്തു.