ഖര മാലിന്യ പരിപാലനത്തിന് കോഴിക്കോട് ജില്ലക്കായി സമഗ്ര കർമ്മ പദ്ധതി തയ്യാറാക്കുന്നു:-
ഖര മാലിന്യ പരിപാലനത്തിന് കോഴിക്കോട് ജില്ലക്കായി സമഗ്ര കർമ്മ പദ്ധതി തയ്യാറാക്കുന്നു:-ഖരമാലിന്യ പരിപാലന ചട്ടം 2026 നടപ്പാക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ നഗരപ്രദേശങ്ങൾക്ക് സമഗ്ര കർമ്മ പദ്ധതി
ഖര മാലിന്യ പരിപാലനത്തിന് കോഴിക്കോട് ജില്ലക്കായി സമഗ്ര കർമ്മ പദ്ധതി തയ്യാറാക്കുന്നു:-
ഖരമാലിന്യ പരിപാലന ചട്ടം 2026 നടപ്പാക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ നഗരപ്രദേശങ്ങൾക്ക് സമഗ്ര കർമ്മ പദ്ധതി തയ്യാറാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു .ജില്ലയിലെ മുഴുവൻ നഗരസഭ കൗൺസിലർമാർക്കും ഖര മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ പരിശീലനം സംഘടിപ്പിച്ചു.
ജില്ലയിലെ 349 നഗരസഭ കൗൺസിലർമാർക്കാണ് ആക്ഷൻ പ്ലാൻ തയ്യാറാക്കുന്നതിന് വേണ്ടി ജില്ലാതല പരിശീലനം സംഘടിപ്പിച്ചത് കോഴിക്കോട് കോർപറേഷൻ, 7 നഗരസഭയിലെ കൗൺസിലർമാർക്കാണ് കക്കാടംപൊയിൽ ഗോൾഡൻ റോക്ക്സ് റിസോർട്ടിലാണ് ഏകദിന പരിശീലനം സംഘടിപ്പിച്ചത്. കേരള ഖരമാലിന്യ പരിപാലന പദ്ധതി (KSWMP)യുടെ ആഭിമുഖ്യത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് ശുചിത്വമിഷൻ എന്നിവരുടെ സഹായത്തോടെയാണ് പരിശീലനം സംഘടിപ്പിച്ചത്.
സുപ്രീംകോടതിയുടെ വിധിപ്രകാരം രാജ്യത്ത് 01/04/2026 മുതൽ പ്രാബല്യത്തിലുള്ള ഖരമാലിന്യ പരിപാലന ചട്ടം പ്രകാരം, ഖരമാലിന്യം, ഉറവിടത്തിൽ തന്നെ നാലുതരത്തിൽ വേർതിരിക്കൽ. വൻകിടമാലിന്യ ഉൽപ്പാദർക്ക് കർശനനിയന്ത്രണം കൊണ്ട് വരൽ, സർക്കുലർ ഇക്കോണമിയുടെ ഭാഗമായി മാലിന്യ പരിപാലന മേഖലയിൽ നിലവിലുള്ള വിടവ് നികത്തി അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തൽ പൊതുഇടങ്ങളെ ഹരിതാഭമാക്കൽ, വലിച്ചെറിയൽ നിർത്തലാക്കി, ശാസ്ത്രിയ മാലിന്യം സംസ്കരണം നടപ്പിലാക്കൽ, സൗകര്യത്തിന്റെ സംസ്ക്കാരം പൂർണമായും ഇല്ലാതാക്കി, എൻഫോസ്മെന്റ് നടപടികൾ ഊർജിതമാക്കി ഡിജിറ്റൽ ഭരണനിർവഹണവും ഓൺലൈൻ നീരിക്ഷണവും കർശനമാക്കുന്ന വ്യവസ്ഥകൾ ഉൾപെടുത്തിയാണ് നഗരപ്രദേശങ്ങൾക്ക് വേണ്ടി ഉള്ള ആക്ഷൻ പ്ലാൻ തയ്യാറാക്കുക. ഓരോ കൗൺസിലറും, ഇതിന്റെ ഭാഗമായി വാർഡ് തലത്തിൽ വിവര ശേഖരണം നടത്തി തുടർനടപടി സ്വീകരിക്കുന്നതാണ്. 4 ബാച്ചുകളായി നടക്കുന്ന പരിശീലന പരിപാടിക്ക് തദ്ദേശസ്വയംഭരണ വകുപ്പ് കോഴിക്കോട് ജില്ല ജോയിന്റ് ഡയറക്ടർ എൻ കെ .ഹരീഷ് അദ്ധ്യക്ഷത വഹിച്ചു. രാമനാട്ടുകര നഗരസഭ ചെയർമാൻ കല്ലട മുഹമ്മദ് അലി, പയ്യോളി നഗരസഭ ചെയർപേഴ്സൺ എൻ സാഹിറ, കൊടുവള്ളി നഗരസഭ ചെയർപേഴ്സൺ നഫീന ഷമീർ എന്നിവർ ചേർന്ന് ആക്ഷ