റോബോട്ടിക് ടെലി സർജറി സിസ്റ്റം വികസിപ്പിച്ചെടുത്ത മാഹി സ്വദേശിക്ക് അമേരിക്കൻ പാറ്റെന്റ്

റോബോട്ടിക് ടെലി സർജറി സിസ്റ്റം വികസിപ്പിച്ചെടുത്ത മാഹി സ്വദേശിക്ക് അമേരിക്കൻ പാറ്റെന്റ്

മയ്യഴി: മാഹി-അഴിയൂർ സ്വദേശി റോബോട്ടിക് ടെലി സർജറി സിസ്റ്റത്തിൽ അമേരിക്കൻ പാറ്റെന്റ് കരസ്ഥമാക്കി. റോബോട്ടുകളുടെ സഹായത്തോടെ വിദൂര രാജ്യങ്ങളിലിരുന്ന് മറ്റൊരു രാജ്യത്തുള്ള രോഗികളുടെ ശസ്ത്രക്രിയ ചെയ്യുന്ന സിസ്റ്റം വികസിപ്പിച്ചെടുത്തതിനാണ്  ഡോ. സജീഷ് കുമാറിന്   US Patent and Trademarks ൽ നിന്നും പാറ്റെന്റ് ലഭിച്ചത്.

അമേരിക്കയിലെ ടെന്നസ്സി യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ആണ് ഡോ.സജീഷ് കുമാർ. 

വിദൂര ശസ്ത്രക്രിയ (ടെലിസർജറി) യെ കുറിച്ച് ആധികാരികമായുള്ള ആദ്യ പുസ്‌തകം  ഇദ്ദേഹവും ഫ്രാൻ‌സിലെ ഡോ. ഴാക് മാർസോവും ചേർന്നു രചിച്ചതാണ്. സാമൂഹ്യ-ആരോഗ്യ സേവനം,  ലൈസൻസ്ഡ് പൈലറ്റ് - സിംഗിൾ എൻജിൻ വിമാനം പറത്തൽ, സ്കൂൾ കുട്ടികളുമായി ശാസ്ത്ര സംവാദം എന്നിവയിൽ വ്യാപൃതനാണ് ഡോ. സജീഷ് കുമാർ. മാഹി ജവഹർലാൽ നെഹ്റു ഗവ. ഹയർ സെക്കന്ററി സ്കൂൾ പൂർവ വിദ്യാർത്ഥിയാണ്.

മാഹി പള്ളൂരിലെ വേലികേളോത്ത്‌ രാഘവന്റെയും, അഴിയൂർ കോറോത്ത് മാനംചാലിൽ പരേതയായ കമലദേവിയുടെയും മകനാണ്.