ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി സോണൽ കലോത്സവം തലശ്ശേരിയിൽ

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി സോണൽ കലോത്സവം തലശ്ശേരിയിൽ

തലശ്ശേരി: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി റീജിയണൽ സെന്റർ തലശ്ശേരിയുടെ ആഭിമുഖ്യത്തിൽ സോണൽ കലോത്സവം 2026 നവംബർ 21, 22, 28, 29 തിയതികളിൽ തലശ്ശേരി ഗവൺമെന്റ് ബ്രണ്ണൻ കോളേജിൽ നടക്കും.കലോത്സവത്തിന്റെ ആദ്യ ദിനമായ നവംബർ 21 ശനിയാഴ്ച രാവിലെ 9.30 മുതൽ പ്രബന്ധ രചന മലയാളം, ഇംഗ്ലീഷ്, കഥാരചന മലയാളം, ഇംഗ്ലീഷ്, കവിതാരചന മലയാളം, ഇംഗ്ലീഷ് മത്സരങ്ങൾ നടക്കും.നവംബർ 22 ഞായറാഴ്ച പ്രബന്ധരചന ഹിന്ദി, അറബിക്, കഥാരചന ഹിന്ദി, അറബിക്, സംസ്കൃതം, കവിതാരചന ഹിന്ദി, സംസ്കൃതം, അറബിക് മത്സരങ്ങൾ നടക്കും.നവംബർ 28, 29 തിയതികളിലെ മത്സര വിവരങ്ങൾ പിന്നീട് അറിയിക്കും.കലോത്സവത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ റീജിയണൽ സെന്ററുമായി ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.