പതാക ദിനവും പെൻഷൻ ദിനവും ആചരിച്ചു
പ്രൊവിഡന്റ് ഫണ്ട് പെൻഷനേഴ്സ് അസ്സോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മാഹി പാലം ജംഗ്ഷനിൽ പതാകദിനം ആചരിച്ചു. പെൻഷൻ ദിനമായ ഇന്ന് വഞ്ചനാദിനമായും ആചരിച്ചു. കേന്ദ്ര സർക്കാരും പ്രൊവിഡന്റ് ഫണ്ട് പെൻഷൻ അധികാരികളും പാവപ്പെട്ട പെൻഷൻകാരോട് കാണിക്കുന്ന നീതികേടിനെതിരെയാണ് പെൻഷൻ ദിനത്തിൽ വഞ്ചന ദിനമായി ആചരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ഭരതൻ ഒളവിലം പതാകഉയർത്തി. ജില്ലാ കമ്മിറ്റി അംഗങ്ങളായ എം.ശ്രീജയൻ, പി.രാമചന്ദ്രൻ, മേഖല ഭാരവാഹികളായ കല്ലിൽ ശ്രീധരൻ, എ.പി.രവീന്ദ്രൻ, കെ.കെ.നാരായണൻ, സംസാരിച്ചു. കെ.അരവിന്ദൻ, മേബിൾ ഫെർണാണ്ടെസ്, എം.പി.രാധ, കെ.കെ.സതി, എ.ഇ.ശശിധരൻ, തുടങ്ങിയവർ നേതൃത്വം നൽകി.