എയ്ഡഡ് സ്ക്കൂൾ മിനി സ്റ്റീയൽ സ്റ്റാഫ് അസോസിയേഷൻ കണ്ണൂർ റവന്യൂ ജില്ലാ കമ്മിറ്റി യോഗവും മെമ്പർഷിപ്പ് വിതരണവും കൂത്തുപറമ്പ് എം എൽ എ ശ്രീ. പി കെ പ്രവീൺ ഉദ്ഘാടനം ചെയ്തു.
എയ്ഡഡ് സ്ക്കൂൾ മിനിസ്റ്റീയൽ സ്റ്റാഫ് അസോസിയേഷൻ കണ്ണൂർ റവന്യൂ ജില്ലാ കമ്മിറ്റി യോഗവും 2026-27 വർഷത്തെ കണ്ണൂർ റവന്യു ജില്ലാ തല മെമ്പർഷിപ്പ് വിതരണവും ബഹു: കൂത്തുപറമ്പ് എം എൽ എ ശ്രീ. പി. കെ. പ്രവീൺ അവർകൾ പാനൂരിൽ ഉദ്ഘാടനം ചെയ്തു.
എ. എസ്. എം. എസ്. എ. കണ്ണൂർ ജില്ലാ പ്രസിഡണ്ട് ശ്രീ. ഷിജു എ. കെ. അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ശ്രീ. ദേവീദാസ് സ്വാഗതവും സംസ്ഥാന. ട്രഷറർ ശ്രീ. ഗോപീകൃഷ്ണൻ എൻ. സി. ടി , മുൻ സംസ്ഥാന പ്രസിഡന്റുമാരായ ശ്രീജതീന്ദ്രൻ കെ. വി, ശ്രീ. എ. രാജേഷ്കുമാർ , പെൻഷൻ ഫോറം സംസ്ഥാനട്രഷറർ ശ്രീ. ഇ. എം ഹരി, മുൻ ജില്ലാ പ്രസിഡണ്ട് ശ്രീ. സന്തോഷ് വി. കരിയാട്, തലശ്ശേരി വിദ്യ ജില്ല പ്രസിഡണ്ട് ശ്രീ, സന്തോഷ് കുമാർ പി, സെക്രട്ടറി ശ്രീ. ജഗദീഷ് സി, ട്രഷറർ ശ്രീ. മനോജ് കെ. വി, ശ്രീ. പ്രദിഷ് വി, ശ്രീ. ഇസ്മയിൽ ടി. പി, ശ്രീ. ജയേഷ് പി, ശ്രീ. ജിതേഷ് വി. പി. , ശ്രീ. സുനീഷ് ടി. എം , പെൻഷൻ ഫോറം കണ്ണൂ ർജില്ലാ പ്രസിഡണ്ട് ശ്രീ. കുഞ്ഞബ്ദുള്ള എം, ശ്രീ. വിജയൻ വി.പി. , ശ്രീ. സുജിത്ത് സി. എന്നിവർ സംസാരിച്ചു.. മുൻ സംസ്ഥാന വനിതാ ഫോറം കൺവീനർ ശ്രീമതി ലീജ ജെ. നന്ദി പറഞ്ഞു
ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യം പുന:സ്ഥാപിക്കുക ഭിന്നശേഷി നിയമപ്രകാരം അംഗീകാരം ലഭിക്കാത്ത ജീവനക്കാർക്കും നിയമന അംഗീകാരം നൽകുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, ഹയർ സെക്കൻണ്ടറിയിൽ അനധ്യാപക നിയമനം നടത്തുക, മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുക എയ്ഡഡ് സ്കൂളിലെ ക്ലാർക്ക് മാരുടെ ഗ്രേഡ് സ്ക്രെയിലിലെ തടസ്സവാദം പരിഹരിക്കുക, ശമ്പള പരിഷ്കരണം നടപടികൾ ആരംഭിക്കുക, ലാസ്റ്റ് ഗ്രേഡ് ജീനക്കാർക്ക് അനുവദിച്ച അഡ്വൻസ് ഇൻക്രിമെന്റിന്റെ പേരിൽ ശമ്പള തിരിച്ചു പിടിക്കുന്നത് നിർത്തലാക്കുക. യു.പി. സ്കൂളിൽ ക്ലാർക്ക് തസ്തിക അനുവദിക്കുക, ആശ്രിത നിയമനം പുന:സ്ഥാപിക്കുക .എന്നു യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു.