പന്തക്കൽ സ്കൂൾ സംഭവം:അധ്യാപകനെതിരായ രാഷ്ട്രീയ പകപോക്കൽ അവസാനിപ്പിക്കണം മാഹി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി
മാഹി: പന്തക്കൽ ഐ.കെ. കുമാരൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സംഭവത്തിന്റെ പേരിൽ മാതൃകാ അധ്യാപകനായ ജെയിംസ് ജോസഫ് മാസ്റ്ററെ രാഷ്ട്രീയമായി പകപോക്കലിന് വിധേയനാക്കുന്ന നടപടികളാണ് നടന്നുവരുന്നതെന്ന് മാഹി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു.
കോൺഗ്രസ് അനുഭാവമുള്ള സർവീസ് സംഘടനയുമായി ബന്ധമുള്ള മാഹിയിലെ രണ്ടുമൂന്ന് ഉദ്യോഗസ്ഥരെ ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം സമാനമായ രീതിയിൽ പ്രതികാര നടപടികൾക്ക് വിധേയരാക്കിയിട്ടുണ്ടെന്നും കമ്മിറ്റി പ്രസ്താവനയിൽ ആരോപിച്ചു.
നിലവിലെ സംഭവത്തിൽ മാഹി പോലീസിന്റെ ഭാഗത്തുനിന്ന് നിഷ്പക്ഷവും നീതിപൂർവവുമായ അന്വേഷണം നടത്തണമെന്ന് മാഹി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
മാഹി ഗവൺമെന്റ് ടീച്ചേഴ്സ് ഓർഗനൈസേഷനും ജെയിംസ് ജോസഫ് മാസ്റ്റർക്കും മാഹി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പൂർണ പിന്തുണയും പ്രസ്താവനയിലൂടെ അറിയിച്ചു.