*മാഹി സിവിൽ സപ്ലൈസ്: സൗജന്യ ദീപാവലി കിറ്റ് നാളെ മുതൽ വിതരണം ചെയ്യും
പുതുച്ചേരി സർക്കാർ മയ്യഴി മേഖലയ്ക്ക് അനുവദിച്ച സൗജന്യ ദീപാവലി കിറ്റ് നാളെ മുതൽ വിതരണം ചെയ്യും.
ഒരു റേഷൻ കാർഡിന് ഒരു കിറ്റ് എന്ന തോതിൽ (സർക്കാർ ഉദ്യോഗസ്ഥർ അംഗങ്ങളായിട്ടുള്ള കാർഡുടമകൾക്കൊഴികെ) മയ്യഴിയിലെ വിവിധ റേഷൻ കടകളിൽ നിന്നും 17/11/26 മുതൽ 30/11/26 വരെ രാവിലെ 9 മണി മുതൽ 1 മണി വരെയും ഉച്ചയ്ക്ക് ശേഷം 2 മണി മുതൽ 6 മണി വരെയും വിതരണം ചെയ്യുന്നതാണ്. കൂടാതെ ഫെബ്രവരി, മാർച്ച് മാസങ്ങളിലെ സൗജന്യ ഗോതമ്പ് ഇതുവരെ വാങ്ങിക്കാത്തവർക്ക് അതത് റേഷൻ കടകളിൽ നിന്നും വാങ്ങാവുന്നതാണ്. റേഷൻ കട വിടുന്നതിനു മുൻപായി താഴെപ്പറയുന്ന സാധങ്ങൾ കിറ്റിൽ ഉണ്ടെന്ന് ഉറപ്പു വരുത്തേണ്ടതാണ്.
പഞ്ചസാര - 2 കിലോ,
സൺഫ്ലവർ ഓയിൽ - 2 ലിറ്റർ
കടലപ്പരിപ്പ് - 1 കിലോ, റവ -500 ഗ്രാം, മൈദ - 500 ഗ്രാം.
വിശദ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Mob: 7306899601/ 9496602025
മാഹി സിവിൽ സപ്ലൈസ് വകുപ്പ് സൂപ്രണ്ട് അറിയിച്ചു.