*മാഹി ആശുപത്രിയിൽ ഹീമോഡയാലിസിസ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു*

*മാഹി ആശുപത്രിയിൽ ഹീമോഡയാലിസിസ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു*

മാഹി ഗവൺമെന്റ് ജനറൽ ആശുപത്രിയിൽ പുതുതായി ആരംഭിച്ച ഹീമോഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനം പുതുച്ചേരി ലെഫ്. ഗവർണർ കെ.കൈലാഷ്‌നാഥൻ നിർവ്വഹിച്ചു. അഡ്വ.ടി.അശോക് കുമാർ അധ്യക്ഷത വഹിച്ചു. റീജ്യണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ ഐ.എ.എസ്, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ.എസ്.സെവ്വേൽ, ഡെപ്യൂട്ടി ഡയറക്ടർ ഡോ.എ.പി.ഇസ്ഹാഖ് സംസാരിച്ചു. മാഹിയിലെ വൃക്കരോഗികൾക്ക് ഡയാലിസിസ് ചികിത്സാ സൗകര്യം മാഹിയിൽത്തന്നെ ലഭ്യമാക്കാൻ പുതിയ യൂണിറ്റിലൂടെ സാധിക്കും.