ആത്മനൊമ്പരങ്ങൾ: പുസ്തക പ്രകാശനം നടന്നു

ആത്മനൊമ്പരങ്ങൾ: പുസ്തക പ്രകാശനം നടന്നു

മാഹി:മയ്യഴിയിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറസാനിദ്ധ്യമായ എം.ശ്രീജയന്റെ പ്രഥമ കാവ്യ രചനയായ ആത്മ .നൊമ്പരങ്ങൾ എന്നകവിതാ സമാഹരണത്തിന്റെ പ്രകാശനം ചാലക്കര ഉസ്‌മാൻ ഗവ: ഹൈ സ്‌കൂളിൽ നടന്നു. പുസ്തകത്തിന്റെ പ്രകാശനം പുതുച്ചേരി മുൻ ഡെപ്യൂട്ടി സ്പീക്കർ പി.കെ.സത്യാനന്ദൻ നിർവ്വഹിച്ചു.. മാഹി മഹാത്മാ ഗാന്ധി ഗവ. കോളജ് പ്രിൻസിപ്പാൾ ഡോ.കെ.കെ ശിവദാസൻ ആദ്യ പ്രതി ഏറ്റുവാങ്ങി. എം.സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. കളത്തിൽ രവീന്ദ്രൻ പുസ്തക പരിചയം നടത്തി.. ചാലക്കര പുരുഷു, സി.വി.രാജൻ മാസ്റ്റർ, അസീസ് മാഹി, അഡ്വ.എ.പി.അശോകൻ, കെ.വി.മുരളിധരൻ മാസ്റ്റർ, ആനന്ദ് കുമാർ പറമ്പത്ത്, സത്യൻ കേളോത്ത് സംസാരിച്ചു. കെ.സുരേഷ് ബാബു സ്വാഗതവും കവി എം ശ്രീ ജയൻ നന്ദിയും പറഞ്ഞു.


ചിത്രവിവരണം: മുൻ ഡെപ്യൂട്ടി സ്പീക്കർ പി.കെ. സത്യാനന്ദൻ പുസ്തക പ്രകാശനം നടത്തുന്നു